ആനാട് ഫാര്‍മേഴ്സ് സഹകരണ ബാങ്ക് ശതാബ്ദി ആഘോഷം നടത്തി

moonamvazhi

തിരുവനന്തപുരം ആനാട് ഫാര്‍മേഴ്സ് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷ പരിപാടി മുഖ്യമന്ത്രി പിണാറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഡി.കെ.മുരളി എം.എല്‍.എ അധ്യക്ഷത വഹിച്ചു.

സഹകരണ പ്രസ്ഥാനങ്ങളെ നെഞ്ചേറ്റിയ നാടാണ് കേരളമെന്നും, നാടിന്റെയും നാട്ടുകാരുടെയും പ്രശ്‌നങ്ങളില്‍ എപ്പോഴും കൂടെയുണ്ടാകുന്നതും സഹകരണ പ്രസ്ഥാനങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ ആധുനിക രീതിയില്‍ കാര്‍ഷിക മേഖലയിലെ ബാങ്കിന്റെ ഇടപെടലുകള്‍ അഭിനന്ദനീയമാണെന്നും ഇനിയും കാര്‍ഷിക മേഖലയില്‍ ഊന്നല്‍ നല്‍കി കാര്‍ഷികോല്‍പ്പാദനവും സംഭരണവും വര്‍ധിപ്പിക്കുന്നതിന് ബാങ്ക് മുന്‍കൈ എടുക്കണമെന്നും പറഞ്ഞു.

യോഗത്തില്‍ കോലിയക്കോട് എന്‍ കൃഷ്ണന്‍ നായര്‍, കടകംപള്ളി സുരേന്ദ്രന്‍, സുഭാഷ്.ഐ.എ.എസ്, .അഡ്വ.ആര്‍.ജയദേവന്‍, ഡി .എ .രജിത്ലാല്‍, ആനാട് ജയന്‍, വി.അമ്പിളി, ശ്രീകല, മിനി.എസ്, ഹസ്സനാര്‍ ആശാന്‍, മോഹന്‍ദാസ്, ഉമ്മാത്ത് ശശിധരന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു. ബാങ്ക് പ്രസിഡന്റ് സ്വാഗതവും ബാങ്ക് മാനേജിങ് ഡയറക്ടര്‍ കെ.പ്രഭാകുമാര്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!