കേരള അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്‍ഗനൈസേഷന്റെ ഗുരുവായൂര്‍ യൂണിറ്റ് വാര്‍ഷിക പൊതുയോഗം

Deepthi Vipin lal

കേരള അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്‍ഗനൈസേഷന്റെ (KUBSO) ഗുരുവായൂര്‍ യൂണിറ്റ് വാര്‍ഷിക പൊതുയോഗം യൂണിറ്റ് പ്രസിഡന്റ് ടി.വി.ചന്ദ്രമോഹന്‍ ഉത്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.എഫ്. വില്‍സണ്‍ ആദ്ധ്യക്ഷത വഹിച്ചു. ബാങ്ക് ചെയര്‍മാന്‍ വി.വേണുഗോപാല്‍ മുഖ്യ പ്രഭാക്ഷണം നടത്തി. കേരളത്തില്‍ സഹകരണ മേഖല നേരിടുന്ന വെല്ലുവിളികളും, കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ നയങ്ങളും എന്ന വിഷയത്തില്‍ ജില്ലാ സഹകണ വേദി ചെയര്‍മാന്‍ എം.കെ അബ്ദുള്‍ സലാമും ബാങ്കിംങ് റെഗുലേഷന്‍ ഏക്ട് ഭേദഗതി മൂലം അര്‍ബന്‍ ബാങ്ക് നേരിടുന്ന പ്രശ്നങ്ങള്‍ ഒരു അവലോകനം എന്ന വിഷയത്തില്‍ കേരള അര്‍ബന്‍ ബാങ്കേഴ്സ് ഫെഡറേഷന്‍ സെക്രട്ടറി പി.യതീന്ദ്രദാസും ക്ലാസ് നടത്തി. ബാങ്ക് വൈസ് ചെയര്‍മാന്‍ ആര്‍.എ അബൂബക്കര്‍, കെ.ഡി വീരമണി, കെ.പി ഉദയന്‍, അബ്ദുള്‍ ജലീല്‍, ആന്റോ തോമാസ്, നിഖില്‍.ജി.കൃഷ്ണന്‍, പി.എസ്. സജീവ്, കൃഷ്ണദാസ്, മിലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!