ഫാര്‍മേഴ്‌സ് സഹകരണ ബാങ്കിന്റെ സഞ്ചരിക്കുന്ന ശാഖ പ്രവര്‍ത്തനം തുടങ്ങി

Deepthi Vipin lal

ആലപ്പുഴ ജില്ലയിലെ പത്തിയൂര്‍ ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്കിന്റെ സഞ്ചരിക്കുന്ന ശാഖയുടെ ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് ബിനു തച്ചടി അധ്യക്ഷത വഹിച്ചു. ബാങ്കിന് ഐ എസ് ഒ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതിന്റെ പ്രഖ്യാപനം സഹകരണ സംഘം ജോയിന്‍ രജിസ്ട്രാര്‍ എസ്. ജോസി നിര്‍വഹിച്ചു. ആദ്യ നിക്ഷേപം ഡി.സി.സി പ്രസിഡന്റ് അഡ്വ ബി. ബാബു പ്രസാദ് സ്വീകരിച്ചു.

എല്‍. ഉഷാകുമാരി, ശ്രീലേഖ അനില്‍കുമാര്‍, എന്‍. സുകുമാരപിള്ള, പാല് മുറ്റത്ത് വിജയകുമാര്‍, ജി. ബാബുരാജ്, കെ. സി. അജിത്ത് പ്രസാദ്, എന്‍. സദാനന്ദന്‍, എം.പി. ഷാജഹാന്‍, സലിം അപ്‌സര, അഡ്വ. ശ്രീജിത്ത് പത്തിയൂര്‍, പി.വി. അലക്‌സ് എന്നിവര്‍ പ്രസംഗിച്ചു. ബാങ്ക് മാനേജിങ് ഡയറക്ടര്‍ എല്‍. മഹാലക്ഷ്മി സ്വാഗതവും മാനേജര്‍ ആമ്പക്കാട് സുരേഷ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News