വെണ്ണല സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പള്ളിശ്ശേരി ശാഖ തുറന്നു

Deepthi Vipin lal

വെണ്ണല സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പള്ളിശ്ശേരി ശാഖയുടെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഓണ്‍ലൈന്‍ വഴി നിര്‍വ്വഹിച്ചു. ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ. സേഫ് ആന്റ് ലോക്കര്‍ ഉദ്ഘാടനം ചെയ്തു.

ആദ്യ നിക്ഷേപം പി.എ. അനിലില്‍ നിന്ന് സഹകരണ സംഘം ഡപ്യൂട്ടി രജിസ്ട്രാര്‍ വി.ജി.ദിനേശ് ഏറ്റുവാങ്ങി. ബാങ്ക് പ്രസിഡന്റ് അഡ്വ. എ. എന്‍. സന്തോഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൗണ്‍സിലര്‍മാരായ ജോജി കുരിക്കോട്, സി.ഡി. വത്സലകുമാരി, സിപിഐ എം വൈറ്റില ഏരിയ സെക്രട്ടറി അഡ്വ. കെ.ഡി. വിന്‍സെന്റ്, വെണ്ണല ലോക്കല്‍ സെക്രട്ടറി കെ.ടി.സാജന്‍, പാലാരിവട്ടം ലോക്കല്‍ സെക്രട്ടറി കെ. എ. മസൂദ്, അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ. ശ്രീലേഖ, തമ്മനം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ. എന്‍.ലെനിന്‍, ഇടപ്പള്ളി വടക്കുംഭാഗം പ്രസിഡന്റ് ഏ.ജെ. ഇഗ്‌നേഷ്യസ് കോണ്‍ഗ്രസ് തമ്മനം മണ്ഡലം പ്രസിഡന്റ് പി.വി.അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. വൈസ് പ്രസിഡന്റ് പി.കെ.മിറാജ് സ്വാഗതവും കെ.ജെ.സാജി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News