കേരള ബാങ്ക് റിട്ടയറീസ് സോഷ്യല്‍ വെല്‍ഫേര്‍ സഹകരണ സംഘം പ്രവര്‍ത്തനം തുടങ്ങി

moonamvazhi

കേരള ബാങ്കില്‍ നിന്ന് വിരമിച്ചവര്‍ ചേര്‍ന്ന് കേരള ബാങ്ക് റിട്ടയറീസ് സോഷ്യല്‍ വെല്‍ഫേര്‍ സഹകരണ സംഘം രൂപീകരിച്ചു. സംഘത്തിന്റെ പ്രവര്‍ത്തന ഉദ്ഘാടനം എം.എല്‍.എ.യും പ്രൈമറി അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ടുമായ അഡ്വ. വി. ജോയ് നിര്‍വ്വഹിച്ചു.

റിട്ടയര്‍ ചെയ്തവരുടെ നാനാവിധമായ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുക എന്നതാണ് സംഘത്തിന്റെ പ്രവര്‍ത്തന ഉദ്ദേശം.
സഹകരണ സംഘം തിരുവനന്തപുരം ജോ. രജിസ്ട്രാര്‍ ഇ.നിസാമുദ്ദീന്‍ ആദ്യ നിക്ഷേപം സ്വീകരിച്ചു. കെ.ബി.ആര്‍.എഫ് സംസ്ഥാന പ്രസിഡണ്ട് കെ.വി. പ്രഭാകരമാരാര്‍ ആദ്യ എം.ഡി.എസ് സ്വീകരിച്ചു ആദ്യ വായ്പാ വിതരണം കെ.ബി.ആര്‍.ഇ സംസ്ഥാന സെക്രട്ടറി കെ.വി. ജോയ് നിര്‍വ്വഹിച്ചു.

കെ.ബി.ഇ.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി.അനില്‍കുമാര്‍, എ.കെ.ബി.ആര്‍.എഫ് ജില്ലാ സെക്രട്ടറി ശ്രീകുമാര്‍, കേരള ബാങ്ക് തിരുവനന്തപുരം റീജനല്‍ ജനറല്‍ മാനേജര്‍ സുരേഷ് കുമാര്‍ എന്നിവര്‍ ആശംസ നേര്‍ന്ന് സംസാരിച്ചു. പി.മുരളീധരന്‍ നായര്‍ സ്വാഗതവും, ജി.വേണുഗോപാലന്‍ നായര്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!