സ്‌നേഹതീരം പദ്ധതി: സഹകരണ വകുപ്പ് തീരദേശ സംഘങ്ങളുടെയും ഗുണഭോക്താക്കളുടെയുംവിവരം ശേഖരിക്കുന്നു

Deepthi Vipin lal

സഹകരണ വകുപ്പിന്റെ സ്‌നേഹതീരം പദ്ധതി സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയില്‍പ്പെടുത്തി നടപ്പാക്കുന്നതിന്റെ ഭാഗമായി തീരപ്രദേശങ്ങളിലെ പ്രാഥമിക സഹകരണ സംഘങ്ങളുടെയും ഗുണഭോക്താക്കളുടെയും വിവരങ്ങള്‍ ശേഖരിക്കുന്നു.

തീരദേശത്തെ മത്സ്യവിപണനത്തൊഴിലാളികള്‍ക്കു അന്നന്നു ആവശ്യമായ മുടക്കുമുതല്‍ വായ്പയായി നല്‍കുന്നതിനാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. വിപുലമായ ജനകീയാടിത്തറയും സാമ്പത്തികശക്തിയുമുള്ള പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ വനിതകളായ മത്സ്യത്തൊഴിലാളികളെ സഹായിക്കുന്നതിനുള്ള SAF ( Societies for Assistance to Fisherwomen ) സംഘവുമായിച്ചേര്‍ന്നു സ്‌നേഹതീരം പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.

തീരദേശങ്ങളിലെ സഹകരണ സംഘങ്ങളില്‍ എ ക്ലാസ് അംഗത്വമുള്ള മത്സ്യത്തൊഴിലാളികളാണ് ഇതിന്റെ ഗുണഭോക്താക്കള്‍. സഹകരണ ബാങ്ക് അനുവദിക്കുന്ന വായ്പ SAF മുഖേന ശേഖരിച്ച് സംഘത്തില്‍ അടയ്ക്കുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുക. 10,000 രൂപ മുതല്‍ 20,000 രൂപവരെ ഇങ്ങനെ വായ്പയായി നല്‍കാം. ആയിരം രൂപയ്ക്കു അഞ്ചു ദിവസത്തേക്ക് അഞ്ചു രൂപ കമ്മീഷനായി ഈടാക്കും.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ തീരദേശ സഹകരണ സംഘങ്ങളുടെയും ഗുണഭോക്താക്കളുടെയും കണക്കെടുക്കാനാണു സഹകരണ സംഘം രജിസ്ട്രാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published.

Latest News