കെ.ബി.ഇ.എഫ്. സംസ്ഥാനസമ്മേളനം: സ്വാഗതസംഘം രൂപവത്കരിച്ചു
ഡിസംബര്‍ 13,14,15 തിയതികളില്‍ കോഴിക്കോട്ട് നടക്കുന്ന കേരളബാങ്ക് എംപ്ലോയീസ് ഫെഡറേഷന്റെ (കെ.ബി.ഇ.എഫ്) പ്രഥമ സംസ്ഥാനസമ്മളനത്തിന് 501 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. കേരളബാങ്ക് കോഴിക്കോട് റീജിയണല്‍ ഓഫീസ് ഓഡിറ്റോറിയത്തില്‍ സ്വാഗതസംഘം രൂപവത്കരണയോഗം സി.പി.എം. ജില്ലാസെക്രട്ടറി പി. മോഹനന്‍ മാസറ്റര്‍ ഉദ്ഘാടനം ചെയ്തു. കെ.ബി.എ.എഫ്. സംസ്ഥാനപ്രസിഡന്റ് കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ. അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി. അനില്‍കുമാര്‍, കേരളബാങ്ക് ഡയറക്ടര്‍ ഇ. രമേശ്ബാബു, എന്‍.ജി.ഒ. യൂണിയന്‍ സംസ്ഥാനസെക്രട്ടറി പി.പി. സന്തോഷ്, വി.പി. രാജീവന്‍ (കെ.എസ്.ടി.എ), കെ.കെ. മുഹമ്മദ്, സി. രാജീവന്‍ (ബെഫി), സി.എച്ച്. ബാലകൃഷ്ണന്‍ (കെ.ബി.ആര്‍.എഫ്), സന്തോഷ് (ബി.എസ്.എന്‍.എല്‍.ഇ.യു), സുരേഷ് (ഡി.ആര്‍.ഇ.യു), കെ.ബി.ഇ.എഫ് സംസ്ഥാനകമ്മറ്റിയംഗം ബി. പ്രേമാനന്ദന്‍, ട്രഷറര്‍ പി.വി. ജയദേവ്, കോഴിക്കോട് ജില്ലാസെക്രട്ടറി ടി.പി. അഖില്‍ എന്നിവര്‍ സംസാരിച്ചു.
കോഴിക്കോട് മേയര്‍ ഡോ. ബീനാഫിലിപ്പ് (ചെയര്‍പേഴ്‌സണ്‍), പി. പ്രേമാനന്ദന്‍ (ജനറല്‍ കണ്‍വീനര്‍), ടി.പി. അഖില്‍ (കണ്‍വീനര്‍), എം.വി. ധര്‍മജന്‍ (ട്രഷറര്‍) എന്നിവരാണു സ്വാഗതസംഘം ഭാരവാഹികള്‍.