സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിന്റെ അക്ഷര മ്യൂസിയത്തിന് 5.49കോടി കൂടി അനുവദിച്ചു

moonamvazhi

കോട്ടയത്ത് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന് കീഴില്‍ നിര്‍മ്മിക്കുന്ന അക്ഷര മ്യൂസിയത്തിന് സര്‍ക്കാര്‍ 5.49 കോടി കൂടി അനുവദിച്ചു. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കാണ് ധനസഹായം ഇപ്പോള്‍ ധനസഹായം അനുവദിച്ചു. നാലുഘട്ടമായാണ് അക്ഷര മ്യൂസിയത്തിന്റെ നിര്‍മ്മാണം നടക്കുന്നത്. ഒന്നാംഘട്ട നിര്‍മ്മാണത്തിന് 9.50 കോടിരൂപ നേരത്തെ അനുവദിച്ചിരുന്നു.

മറ്റ് സഹകരണ സംഘങ്ങള്‍ക്കുള്ള ധനസഹായ പദ്ധതി പ്രകാരമാണ് അക്ഷര-ഭാഷ-സാഹിത്യ-സാംസ്‌കാരിക മ്യൂസിയത്തിന് പണം അനുവദിച്ചിട്ടുള്ളത്. 5.49 കോടി രൂപയില്‍ രണ്ടുകോടി സബ്‌സിഡിയായാണ് നല്‍കുന്നത്. രണ്ടുകോടി രൂപയുടെ പദ്ധതിക്കാണ് നേരത്തെ ഭരണാനുമതി നല്‍കിയത്. അധിക തുകയ്ക്ക് സഹകരണ സംഘം രജിസ്ട്രാര്‍ റി അപ്രോപ്രിയേഷന്‍ പ്രപ്പോസല്‍ സമര്‍പ്പിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

25,000 ചതുരശ്ര അടിയിലാണ് മ്യൂസിയം നിര്‍മ്മിക്കുന്നത്. മലയാള കവിതയുടെ ചരിത്ര വഴി അടയാളപ്പെടുത്തുന്നതാണ് രണ്ടാംഘട്ടത്തിലെ പ്രവര്‍ത്തനം. ആദ്യകാല കവിതാരൂപങ്ങളില്‍നിന്ന് തുടങ്ങി, സംഘകാലവും മഹാകാവ്യങ്ങളും മുതല്‍ ആധുനിക-സമകാലിക കവിതവരെയുള്ള കാവ്യ ചരിത്രം ഇതില്‍ പ്രതിപാദിക്കും. ഭാഷയുടെ ഉത്ഭവം മുതല്‍ ഭാഷ വാമൊഴിയായും വരമൊഴിയായും പരിണമിക്കുന്നതുവരെയുള്ള കാര്യങ്ങള്‍ ഒന്നാംഘട്ടത്തില്‍ പൂര്‍ത്തിയാക്കേണ്ടതാണ്. ലിപിയുടെ പരിണാമങ്ങള്‍, അച്ചടി, സാഹ്യത പ്രവര്‍ത്തക സഹകരണ സംഘം എന്നിവയെ കുറിച്ച് പ്രതിപാദിക്കുന്ന വിവരങ്ങള്‍ എന്നിവയെല്ലാമാണ് ഒന്നാംഘട്ടത്തിലുള്ളത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!