പെരുമ്പളം സഹകരണ ബാങ്കിന്റെ നവീകരിച്ച ഓഫീസ് പ്രവര്‍ത്തനം തുടങ്ങി

moonamvazhi

ആലപ്പുഴ പെരുമ്പളം സഹകരണബാങ്കിന്റെ നവീകരിച്ച ഓഫീസ് എ എം ആരിഫ് എംപി ഉദ്ഘാടനം  ചെയ്തു. ബാങ്ക് പ്രസിഡന്റ് പി ജി മുരളീധരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് ആര്‍ നാസര്‍ സ്ട്രോങ്റൂമും സഹകരണ അസി. രജിസ്ട്രാര്‍ എല്‍ ജ്യോതിഷ്‌കുമാര്‍ ലോക്കറും ഉദ്ഘാടനം ചെയ്തു. ഉന്നതവിജയം നേടിയ കുട്ടികളെ ജോയിന്റ് രജിസ്ട്രാര്‍ എസ് ജോസി അനുമോദിച്ചു. 5 ലക്ഷം രൂപയുടെ പ്രതിമാസ നിക്ഷേപ പദ്ധതി ചേര്‍ത്തല അര്‍ബന്‍ സൊസൈറ്റി പ്രസിഡന്റ് എന്‍ ആര്‍ ബാബുരാജ് ഉദ്ഘാടനം ചെയ്തു. സഹകരണ അസി. രജിസ്ട്രാര്‍ (ആസൂത്രണം) ഒ ജെ ഷിബു റിസ്‌ക് ഫണ്ട് വിതരണംചെയ്തു.

മുതിര്‍ന്ന സഹകാരിയെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം പ്രമോദ് ആദരിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് വി വി ആശ മലബാര്‍ സിമന്റ്സ് ഏജന്‍സി ഉദ്ഘാടനംചെയ്തു. സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ എ എസ് സാബു പെസ്‌കോ വിപണനം ഉദ്ഘാടനം ചെയ്തു. ബാങ്ക് സെക്രട്ടറി ഇന്‍ ചാര്‍ജ് വി ആര്‍ അജിത്കുമാര്‍, എന്‍ ജി സുമേഷ്, ശോഭന, ദീഷ്ദാസ്, ഗീത സന്തോഷ്, ഷൈലജ ശശികുമാര്‍, പി കെ രാജന്‍, കെ പി ശശികുമാര്‍, കെ എം അംബുജന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News