കേരള ബാങ്ക് വി എഫ് പി സി കെ കിസാന്‍മിത്ര വായ്പ ജില്ലാതല വിതരണോദ്ഘാടനം

moonamvazhi

കോടഞ്ചേരി വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട്‌സ് പ്രമോഷന്‍ കൗണ്‍സില്‍ കേരളയുടെ (VFPCK) കീഴില്‍ രൂപീകരിച്ച JLG ഗ്രൂപ്പുകളിലെ അംഗങ്ങള്‍ക്കായി കേരള ബാങ്ക് ആവിഷ്‌കരിച്ച വി.എഫ്.പി.സി.കെ കിസാന്‍ മിത്ര വായ്പയുടെ കോഴിക്കോട്  ജില്ലാതല വിതരണോദ്ഘാടനം നടന്നു. കേരള ബാങ്ക് കോടഞ്ചേരി ശാഖയുടെ ആഭിമുഖ്യത്തില്‍ കോടഞ്ചേരി സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കേരള ബാങ്ക് ഡയറക്ടര്‍ ഇ. രമേശ് ബാബു ഉദ്ഘാടനം ചെയ്തു.

ഏരിയ മാനേജര്‍ അജിത് കുമാര്‍ അധ്യക്ഷത വഹിച്ചു. അഗ്രികള്‍ച്ചര്‍ ഓഫീസര്‍ ജോസ്‌ന ജോസ് പദ്ധതി വിശദീകരിച്ചു. വി എഫ് പി സി കെ ജില്ലാ മാനേജര്‍ റാണി ജോര്‍ജ്, കോടഞ്ചേരി കൃഷി ഓഫീസര്‍ രമ്യ രാജന്‍, കോടഞ്ചേരി സഹകരണ ബാങ്ക് പ്രസിഡണ്ട് ഷിബു പുതിയേടത്ത് എന്നിവര്‍ സംസാരിച്ചു. കോടഞ്ചേരി ശാഖാ മാനേജര്‍ കെ അനിരുദ്ധന്‍ സ്വാഗതവും ഇന്‍സ്‌പെക്ടര്‍ പ്രജി അമ്പാടി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News