മെയ്, ജൂണ്‍ മാസങ്ങളിലെ സാമൂഹികസുരക്ഷാ പെന്‍ഷനുള്ള തുക അനുവദിച്ചു

moonamvazhi

2023 മെയ്, ജൂണ്‍ മാസങ്ങളിലേക്കുള്ള സാമൂഹികസുരക്ഷാ പെന്‍ഷനാവശ്യമായ തുക സര്‍ക്കാര്‍ അനുവദിച്ചു. പെന്‍ഷന്‍വിതരണം ആഗസ്റ്റ് പതിനാലിനാരംഭിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. 23 നകം അവസാനിപ്പിക്കണം. ഇതോടൊപ്പം, ദേശീയ സാമൂഹിക സഹായപദ്ധതിയിലെ ഇന്ദിരാഗാന്ധി ദേശീയ വാര്‍ധക്യകാല പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, വിധവാ പെന്‍ഷന്‍ എന്നിവയ്ക്കാവശ്യമായ രണ്ടു മാസത്തെ തുകയും അനുവദിച്ചിട്ടുണ്ട്.

മേയിലെ സാമൂഹികസുരക്ഷാ പെന്‍ഷന്‍ 50,67,633 ഗുണഭോക്താക്കള്‍ക്കാണു നല്‍കുന്നത്. ഇതിനായി 757,03,82,900 രൂപ അനുവദിച്ചു. ജൂണില്‍ 50,90,390 ഗുണഭോക്താക്കളാണുള്ളത്. ഇതിനായി 760,56,80,700 രൂപ അനുവദിച്ചു. വാര്‍ധക്യകാല, വികലാംഗ, വിധവാ പെന്‍ഷനുകളുടെ ഗുണഭോക്താക്കള്‍ 5,88,487 പേരാണ്. ഇവര്‍ക്കു മെയ്, ജൂണ്‍ മാസങ്ങളിലേക്കായി 31,88,35,600 രൂപയും അനുവദിച്ചു.

സാമൂഹിക സുരക്ഷാ പെന്‍ഷന്‍ മേയില്‍ 26.74 ലക്ഷം പേര്‍ക്കു ബാങ്ക് വഴി നല്‍കുമ്പോള്‍ 23.93 ലക്ഷം പേര്‍ക്കു സഹകരണസ്ഥാപനങ്ങള്‍ വഴി നേരിട്ടു വീട്ടിലെത്തിക്കും. ജൂണില്‍ ബാങ്ക് വഴി 26.86 ലക്ഷം പേര്‍ക്കും സഹകരണസ്ഥാപനങ്ങള്‍ വഴി 24.03 ലക്ഷം പേര്‍ക്കും പെന്‍ഷന്‍ നല്‍കും. സഹകരണസംഘങ്ങള്‍ വഴിയുള്ള രണ്ടു മാസത്തെ പെന്‍ഷന്‍ വിതരണത്തിനു ഒരു ഗഡു ഇന്‍സെന്റീവ് മാത്രമേ അനുവദിക്കുകയുള്ളു എന്നു സര്‍ക്കാര്‍ അറിയിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!