മൂടാടി സർവീസ് സഹകരണ ബാങ്ക് ക്ഷീരസാഗരം പദ്ധതിക്ക് വായ്പ അനുവദിച്ചു.

adminmoonam

കോഴിക്കോട് മൂടാടി സർവീസ് സഹകരണ ബാങ്ക് പഞ്ചായത്തിന്റെ ക്ഷീരസാഗരം പദ്ധതിക്ക് വായ്പ വിതരണം ചെയ്തു. സിഡിഎസ് ഗ്രൂപ്പുകളിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. ബാങ്ക് പ്രസിഡണ്ട് പി വി ഗംഗാധരന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീജ പട്ടേരി വായ്പാ വിതരണം ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡണ്ട് എ വി ബാലൻ, സിഡിഎസ് ചെയർപേഴ്സൺ ശ്രീലത പി.എം, ബാങ്ക് സെക്രട്ടറി എപി ബിനേഷ് എന്നിവർ സംസാരിച്ചു. 8 സിഡിഎസ് ഗ്രൂപ്പുകൾക്കായി 30 ലക്ഷം രൂപയാണ് വായ്പ നൽകിയത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!