തൃശ്ശൂർ അമ്മാടം സർവീസ് സഹകരണ ബാങ്ക് നാല് വീടുകൾ നിർമിച്ചു നൽകി.

[email protected]

സഹകരണ വകുപ്പിന്റെ കെയർ ഹോം പദ്ധതി പ്രകാരം തൃശൂർ അമ്മാടം സർവീസ് സഹകരണ ബാങ്ക് ഇതിനകം നാല് വീടുകൾ നിർമിച്ചു നൽകി. കഴിഞ്ഞ ദിവസം രണ്ട് വീടുകളുടെ താക്കോൽദാനം നിർവഹിച്ചു. ആലപ്പാട് സ്വദേശികളായ കൊച്ചുകൂട്ടത്തിൽ വീട്ടിൽ സഖി , നെല്ലി പറമ്പിൽ വീട്ടിൽ ഗീതാ പ്രേമാനന്ദൻ എന്നിവർക്കാണ് കഴിഞ്ഞദിവസം താക്കോൽ കൈമാറിയത്. ഒരു വീടിന്റെ താക്കോൽദാനം അസിസ്റ്റന്റ് ഡയറക്ടർ ടി. കെ.രവീന്ദ്രൻ നിർവഹിച്ചു. രണ്ടാമത്തെ വീടിന്റെ താക്കോൽദാനം ബാങ്കിന്റെ പ്രസിഡണ്ട് പി.വി. ജിജീഷ് കൈമാറി. ഓഡിറ്റർ കെ.എസ്. സുമിത, ബാങ്ക് വൈസ് പ്രസിഡണ്ട് പി .പി.മനോജ്, ഡയറക്ടർമാരായ ദിനേശൻ,പി.സി.ടോമി, കെ.പ്രമോദ് ,സെക്രട്ടറി പി. എസ്. ജയശങ്കർ എന്നിവർ സംസാരിച്ചു. മൊത്തം 5 വീടുകളാണ് ബാങ്ക് നിർമ്മിച്ച് നൽകുന്നത്.

Leave a Reply

Your email address will not be published.

Latest News