സഹകരണ നിക്ഷേപ ഗാരണ്ടി ഫണ്ട് ബോര്‍ഡ് പുന:സംഘടിപ്പിച്ചു; കെ.പി. സതീശ് ചന്ദ്രന്‍വൈസ് ചെയര്‍മാന്‍

Deepthi Vipin lal

1969 ലെ കേരള സഹകരണ സംഘം നിയമത്തിലെ 57 ബി. വകുപ്പു പ്രകാരം 2018 ല്‍ രൂപവത്കരിച്ച കേരള സഹകരണ നിക്ഷേപ ഗാരണ്ടി ഫണ്ട് ബോര്‍ഡ് സംസ്ഥാന സര്‍ക്കാര്‍ പുന: സംഘടിപ്പിച്ചു.

സഹകരണ മന്ത്രിയാണ് പുന:സംഘടിപ്പിക്കപ്പെട്ട ബോര്‍ഡിന്റെ ചെയര്‍മാന്‍. കെ.പി. സതീശ് ചന്ദ്രനാണ് വൈസ് ചെയര്‍മാന്‍. സഹകരണ വകുപ്പു സെക്രട്ടറി, സഹകരണ സംഘം രജിസ്ട്രാര്‍, സഹകരണ ഓഡിറ്റ് ഡയരക്ടര്‍ എന്നിവര്‍ ബോര്‍ഡംഗങ്ങളും സെക്രട്ടറി ബോര്‍ഡിന്റെ ഖജാന്‍ജിയുമാണ്. കാസര്‍കോട് നീലേശ്വരം സ്വദേശിയായ സതീശ് ചന്ദ്രന്‍ പ്രമുഖ സഹകാരികളുടെ പ്രതിനിധിയാണ്.

സഹകരണ നിക്ഷേപ ഗാരണ്ടി ഫണ്ട് ബോര്‍ഡിലേക്കുള്ള മറ്റംഗങ്ങളെ സര്‍ക്കാര്‍ പിന്നീട് നിയമിക്കും.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!