സഹകരണ സംഘങ്ങളുടെ ഉൽപ്പന്നങ്ങൾ ത്രിവേണി ബ്രാൻഡിൽ കൺസ്യൂമർഫെഡ് പുറത്തിറക്കി.

adminmoonam

സംസ്ഥാനത്തെ സഹകരണ സംഘങ്ങളുടെ ഉൽപ്പന്നങ്ങൾ ത്രിവേണി ബ്രാൻഡിൽ കൺസ്യൂമർഫെഡ് പുറത്തിറക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉൽപ്പന്നങ്ങൾ പുറത്തിറക്കിയത്. നാളെ മുതൽ കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകളിൽ ത്രിവേണി ബ്രാൻഡിൽ ഉൽപ്പന്നങ്ങൾ ലഭിക്കും. വെളിച്ചെണ്ണ, തേയില, ആട്ട, മൈദ, റവ എന്നിവയാണ് ഇന്ന് പുറത്തിറക്കിയത്. സംസ്ഥാനത്തെ മൂന്ന് സഹകരണസംഘങ്ങളുടെ ഉൽപ്പന്നങ്ങൾ ആണിത്. ആട്ട,മൈദ,റവ പത്തനംതിട്ട മൈലപ്ര സർവീസ് സഹകരണ ബാങ്കിന്റെ പ്രോഡക്റ്റ് ആണ്. മലപ്പുറം കോഡൂർ സർവീസ് സഹകരണ ബാങ്ക് ആണ് വെളിച്ചെണ്ണ നൽകുന്നത്. ഇടുക്കിയിലെ തങ്കമണി സർവീസ് സഹകരണ ബാങ്ക് ആണ് ചായപ്പൊടി കൊടുക്കുന്നത്.

ഉല്പന്നങ്ങളുടെ ഗുണമേന്മയും ജനങ്ങളിലുള്ള വിശ്വാസവും നിലനിർത്താൻ കൺസ്യൂമർഫെഡ് ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ത്രിവേണി വെളിച്ചെണ്ണ വാങ്ങുന്നവർക്ക് മൂന്നുമാസക്കാലം ത്രിവേണിയുടെ നോട്ടുബുക്ക് സൗജന്യമായി നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സഹകരണ സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങൾക് കൂടുതൽ പൊതുവിപണി ഉറപ്പാക്കാനാണ് കൺസ്യൂമർഫെഡ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൺസ്യൂമർ ഫെഡ് ചെയർമാൻ എം. മെഹബൂബ്, എം. ഡി മുഹമ്മദ് റാഫി ഐപിഎസ്, ഉയർന്ന ഉദ്യോഗസ്ഥർ എന്നിവർ ഓൺലൈനായി നടന്ന ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News