നൂറിന്റെ നിറവില്‍ മടക്കിമല സര്‍വീസ് സഹകരണ ബാങ്ക്

moonamvazhi

വയനാട് മടക്കിമല സര്‍വീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം. മുട്ടില്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റായി 50 വര്‍ഷം പൂര്‍ത്തിയാക്കിയ അഡ്വ.എം.ഡി. വെങ്കിടസുബ്രഹ്മണ്യനെ വി.ഡി. സതീശന്‍ പൊന്നാടയണിച്ച് ആദരിച്ചു. ടി. സിദ്ധിക്ക് എം.എല്‍.എ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന അംഗങ്ങളെ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ ആദരിച്ചു.

മുന്‍കാല ഭരണസമിതിയംഗങ്ങളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാരും മുന്‍കാല സെക്രട്ടറിമാരെ മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ മങ്ങാടനും ആദരിച്ചു. ഫുട്‌ബോള്‍ ടീമിന് കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. റെനീഷ് ജേഴ്‌സി നല്‍കി. ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എന്‍.കെ. റഷീദ് ബാങ്കിന്റെ ലോഗോ പ്രകാശനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍, ബാങ്ക് വൈസ് പ്രസിഡന്റ് സജീവന്‍.പി.മടക്കിമല, തെനേരി ക്ഷീരോത്പാദന സഹകരണ സംഘം പ്രസിഡന്റ് പി.ടി. ഗോപാലക്കുറപ്പ് തുടങ്ങിയവര്‍ സംസാരിച്ചു.

ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്നത്. എ.ടി.എം, സി.ഡി.എം മെഷീന്‍ ഉദ്ഘാടനം, നിക്ഷേപകരെയും കര്‍ഷകരെയും ആദരിക്കല്‍, ലഹരി വിരുദ്ധ പരിപാടികള്‍, സെമിനാറുകള്‍, ചികിത്സ സഹായം തുടങ്ങിയ ആഘോഷത്തിന്റെ ഭാഗമായി നടക്കും.

Leave a Reply

Your email address will not be published.

Latest News