കേരളാ ബാങ്ക് ജീവനക്കാർ പ്രതിഷേധ സമരം നടത്തി.

adminmoonam

വിവിധ ആവശ്യങ്ങളുന്നയിച്ച് ഓൾ കേരളാ ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ കേരളാ ബാങ്ക് ജീവനക്കാർ സംസ്ഥാന വ്യാപകമായി പ്രതിഷേധ സമരം നടത്തി.കേരളാ ബാങ്ക് അധികൃതരുടെ സ്വേച്ഛാധിപത്യ നടപടികൾ അവസാനിപ്പിക്കുക, ജീവനക്കാരെ ഏകപക്ഷീയമായി സ്ഥലം മാറ്റുകയും മാനദണ്ഡങ്ങൾ ലംഘിച്ചും സീനിയോരിറ്റി മറികടന്നും ഉയർന്ന തസ്തികകളിൽ ചുമതല നൽകുന്നതും നിർത്തലാക്കുക, ജില്ലാ തലത്തിൽ നില നിൽക്കുന്ന ഒഴിവുകളിൽ ജീവനക്കാർക്ക് പ്രമോഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു ആയിരുന്നു സമരം.

തിരുവനന്തപുരത്തെ കേരളാ ബാങ്ക് ആസ്ഥാന മന്ദിരത്തിന് മുമ്പിലും 7 റീജണൽ ഓഫീസുകൾക്കും ജില്ലാ ഓഫീസുകൾക്കും ശാഖകൾക്കും മുമ്പിലും ജീവനക്കാർ പ്രതിഷേധ പ്രകടനം നടത്തി. തിരുവനന്തപുരത്ത് കേരളാ ബാങ്ക് ഹെഡ്ഢാ ഫീസിന് മുമ്പിൽ നടന്ന പ്രതിഷേധ പ്രകടനം എ.ഐ.ബി.ഇ.എ ദേശീയ ജോ: സെക്രട്ടറി കെ.എസ്. കൃഷ്ണ ഉദ്ഘാടനം ചെയ്തു. എ.ഐ.ബി.ഇ.എ സംസ്ഥാന സെക്രട്ടറി ബി. രാം പ്രകാശ്, കനറാ ബാങ്ക് എംപ്ലോയീസ് യൂണിയൻ അഖിലേന്ത്യാ ഡെപ്യൂട്ടി ജന: സെക്രട്ടറി എസ്.രാമകൃഷ്ണൻ എന്നിവർ അഭിവാദ്യം ചെയ്തു.

പ്രതിഷേധ സമരങ്ങൾ കോട്ടയം റീജണൽ ഓഫീസിന് മുമ്പിൽ യൂണിയൻ ജില്ലാ പ്രസിഡണ്ടും ഐ.എൻ.ടി.യു.സി. നേതാവുമായ കുഞ്ഞ് ഇല്ലം പള്ളി, ആലപ്പുഴ റീജണൽ ഓഫീസിന് മുമ്പിൽ എ.ഐ.ബി.ഇ.എ സംസ്ഥാന അസി: സെക്രട്ടറി സി. അനന്തകൃഷ്ണൻ, തൃശൂർ റീജണൽ ഓഫീസിന് മുമ്പിൽ യൂണിയൻ ജില്ലാ പ്രസിഡണ്ടും ഡി.സി.സി. വൈസ് പ്രസിഡണ്ടുമായ ജോസ് വള്ളൂർ, പാലക്കാട് റീജണൽ ഓഫീസിന് മുമ്പിൽ യൂണിയൻ ജില്ലാ സെക്രട്ടറി പി.രാജേന്ദ്രൻ, കോഴിക്കോട് റീജണൽ ഓഫീസിന് മുമ്പിൽ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് പി.പ്രദീപ് കുമാർ, കണ്ണൂർ റീജണൽ ഓഫീസിന് മുമ്പിൽ ഡി.സി.സി. ജനറൽ സെക്രട്ടറിയും എംപ്ലോയീസ് കോൺഗ്രസ്സ് കേന്ദ്ര കമ്മിറ്റിയംഗവുമായ മനോജ് കൂവേരി എന്നിവർ ഉദ്ഘാടനം ചെയ്തു.

കേരളാ ബാങ്ക് ആസ്ഥാനത്തും റീജണൽ – ജില്ലാ ഓഫീസുകൾക്ക് മുമ്പിലും നടന്ന സമരങ്ങൾക്ക് സംഘടനാ നേതാക്കളായ എൻ. ജയമോഹൻ, കെ.എസ്. ശ്യാംകുമാർ, എസ്. സുനിൽകുമാർ, ടി.കെ. സനൽകുമാർ, അജിത്കുമാർ, കെ.കെ.രാജു, പി.ജി.മുരളീധരൻ, ഷിബു ആന്റോ, കെ.സി. പാപ്പച്ചൻ, ആർ.രവികുമാർ, സാജൻ.സി.ജോർജ്ജ്, കെ.കെ. സജിത് കുമാർ, ടി.കെ.ഹരിദാസ്, അബ്ദുൽ മുനീർ, എം.കെ. ശ്യാംലാൽ, പ്രകാശ് റാവു തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!