വനിതാ ശാക്തീകരണം; കെ.സി.ഇ.എഫ് സെമിനാര്‍ നടത്തി

moonamvazhi

വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ഹോസ്ദുര്‍ഗ് താലൂക്ക് വനിതാ ഫോറം വനിതാ ശാക്തീകരണം സെമിനാര്‍ നടത്തി. കെ.സി.ഇ.എഫ്. സംസ്ഥാന പ്രസിഡന്റ് പി.കെ. വിനയകുമാര്‍ ഉദ്ഘാടനം ചെയ്തു. വനിതാ ഫോറം താലൂക്ക് ചെയര്‍ പേഴ്‌സണ്‍ ഇന്ദിര രമേശന്‍ നായര്‍ അധ്യക്ഷത വഹിച്ചു. വനിതാ ഫോറം സംസ്ഥാന കണ്‍വീനര്‍ പി. ശോഭ മുഖ്യപ്രഭാഷണം നടത്തി. എറണാകുളം മഹാരാജാസ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ മേരി മെറ്റില്‍ഡ ക്ലാസെടുത്തു.

സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം കെ.ശശി, ജില്ലാ പ്രസിഡന്റ് പി.കെ. വിനോദ് കുമാര്‍, ജില്ലാ സെക്രട്ടറി സി.ഇ. ജയന്‍, ജില്ലാ ട്രഷറര്‍ സുജിത്ത് പുതുക്കൈ, താലൂക്ക് പ്രസിഡന്റ് എ.കെ.ശശാങ്കന്‍, കെ.സി. ഇ.എഫ്. സംസ്ഥാന കൗണ്‍സില്‍ അംഗം പി.വിനോദ് കുമാര്‍, വനിതാ ഫോറം ജില്ലാ കണ്‍വീനര്‍ എം. ലത, താലൂക്ക് സെക്രട്ടറി വി.വേണുഗോപാലന്‍, വനിത ഫോറം താലൂക്ക് കണ്‍വീനര്‍ കെ.അനിത തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News