സ്ത്രീകൾ സഹകരണ മേഖലയിലേക്ക് കൂടുതൽ കടന്നുവരണമെന്ന് സി.എൻ.വിജയകൃഷ്ണൻ.

adminmoonam

സ്ത്രീകളും യുവാക്കളും സഹകരണ മേഖലയിലേക്ക് കൂടുതൽ കടന്നുവരണമെന്ന് പ്രമുഖ സഹകാരിയും സി.എം.പി അസിസ്റ്റന്റ് സെക്രട്ടറിയുമായ സി.എൻ.വിജയകൃഷ്ണൻ പറഞ്ഞു. സഹകരണ മേഖലയുടെ സാധ്യതകൾ സ്ത്രീകൾ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളിൽ നിന്ന് തന്നെ അതിക്രമങ്ങൾക്ക് ഇരയാകേണ്ടി വരുന്ന ദുരവസ്ഥയാണ് ഇന്ന് കേരളീയ സ്ത്രീ സമൂഹം നേരിടുന്നത്. സാമൂഹ്യ- കുടുംബ ബന്ധങ്ങളിലെ ശൈഥില്യമാണ് ഇതിനിടയാക്കുന്നത്.ഈ വെല്ലുവിളി നേരിടാൻ സ്ത്രീകളെ സുസജ്ജരാക്കുകയെന്നതാണ് വനിതാ പ്രസ്ഥാനങ്ങളുടെ മുഖ്യ കടമയെന്ന് തിരിച്ചറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം സത്യൻ മെമ്മോറിയൽ ഹാളിൽ കേരള മഹിളാ ഫെഡറേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡണ്ട് ഒ.വി.സീന അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ലതികാ സുഭാഷ് മുഖ്യ പ്രഭാഷണം നടത്തി.തദ്ദേശ സ്ഥാപനങ്ങളിലും മറ്റും ലഭിച്ച സംവരണം ഫലപ്രദമായി ഉപയോഗപ്പെടുത്താൻ സ്ത്രീകൾ സ്വയം ഉയർന്ന് വരണമെന്ന് ലതികാ സുഭാഷ് അഭിപ്രായപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പിലും മറ്റും UDF ൽ സ്ത്രീകൾക്ക് മതിയായ പ്രാതിനിധ്യം ഉറപ്പ് വരുത്താൻ ശ്രദ്ധ ചെലുത്തുമെന്നും അവർ കൂട്ടിച്ചേർത്തു.

ഒ.വി.സീന, ലക്ഷ്മി തമ്പാൻ, ഫൗസിയ ഹസ്സൻ എന്നിവർ അടങ്ങിയ പ്രസീഡിയവും, മോളി സ്റ്റാൻലി, കാഞ്ചന മാച്ചേരി, മിനി രമേഷ് എന്നിവരടങ്ങിയ സ്റ്റിയറിങ്ങ് കമ്മറ്റിയുമാണ് സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്.
സ്വാഗത സംഘം ചെയർമാൻ എം..ആർ.മനോജ് സ്വാഗതം പറഞ്ഞു.നേതാക്കളായ ലിസി ജോർജ്, ലിസി ദേവരാജ്, മഹേശ്വരി അമ്മ, എം.വി.ജയശ്രീ, ശീതളാ രാജൻ, കെ.ജയശ്രീ എന്നിവരും സി.എം.പി.നേതാക്കളായ സി.എ.അജീർ, പി.ആർ.എൻ.നമ്പീശൻ, സുരേഷ്, എൻ.ഐ.മത്തായി, ബാബു,സി.വി.തമ്പാൻ, പി.സുനിൽകുമാർ, കെ.എ.കുര്യൻ, പൊടിയൻ കുട്ടി, അലക്സ് നെയ്യാറ്റിൻകര, പേയാട് ജ്യോതി ,സംബശിവൻ, ഉഴമളക്കൽ ബാബു,, രണ്ടാം ചിറമണിയൻ വഞ്ചിയുർ ശ്രീകണ്ഠൻ, ബിച്ചു കെ.വി, ഷാജി കീഴ്പാലുർ , ഡി.എസ്.എഫ് സംസ്ഥാന സിക്രട്ടറി മനീഷ് മുരുകൻ എന്നിവരും പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Latest News