സഹകരണ വകുപ്പിന്റെ അവാർഡുകൾ പ്രഖ്യാപിച്ചു: കെ.ഡി.സി ബാങ്കിന് മികച്ച ജില്ലാ ബാങ്കിനുള്ള അവാർഡ്.

adminmoonam

കേരളത്തിലെ മികച്ച ജില്ലാ സഹകരണ ബാങ്കിനുള്ള സഹകരണ വകുപ്പ് ഒന്നാം സമ്മാനം കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന് ലഭിച്ചു. അർബൻ ബാങ്ക് വിഭാഗത്തിൽ മൂവാറ്റുപുഴ അർബൻ സഹകരണ ബാങ്കും എറണാകുളം പീപ്പിൾസ് അർബൻ സഹകരണ ബാങ്കും അവാർഡ് പങ്കിട്ടു.

പ്രാഥമിക സഹകരണ ബാങ്ക് വിഭാഗത്തിൽ എറണാകുളം ജില്ലയിലെ കവളങ്ങാട് സർവീസ് സഹകരണ ബാങ്കിനാണ് പുരസ്കാരം. വനിതാ സഹകരണ ബാങ്ക് വിഭാഗത്തിൽ ഉദുമ വനിതാ സഹകരണ സംഘം അവാർഡ് കരസ്ഥമാക്കി. പട്ടികജാതി വിഭാഗത്തിൽ തിരുവനന്തപുരം ജില്ലയിലെ വള്ളിച്ചിറ പട്ടികജാതി സഹകരണ സംഘം പുരസ്കാരം നേടി. ആശുപത്രി വിഭാഗത്തിൽ പെരിന്തൽമണ്ണ ഇ.എം.എസ്. സഹകരണ ആശുപത്രിക്ക് ആണ് അവാർഡ്. മിസ്സലേനിയസ് വിഭാഗത്തിൽ കണ്ണൂർ ജില്ലയിലെ റീജനൽ ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾ പ്രൊഡ്യൂസേഴ്സ് മാർക്കറ്റിംഗ് സഹകരണ സംഘം അവാർഡ് കരസ്ഥമാക്കി.

കാർഷിക വികസന ബാങ്കിന്റെ വിഭാഗത്തിൽ പീരുമേട് താലൂക്ക് കാർഷിക വികസന ബാങ്കിനാണ് ഒന്നാം സമ്മാനം. 2017 -18 സാമ്പത്തികവർഷത്തെ പ്രവർത്തനമികവും നേട്ടങ്ങളും പരിഗണിച്ചാണ് അവാർഡ് നൽകുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിന് പ്രത്യേക അവാർഡ് വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

അന്തർ ദേശീയ സഹകരണ ദിനത്തോടനുബന്ധിച്ച് ജൂലൈ ആറിന് എറണാകുളം ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അവാർഡുകൾ സമ്മാനിക്കും.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!