സഹകരണ സെമിനാര്‍ നടത്തി

moonamvazhi

പി.ആര്‍. കുറുപ്പ് ചരമ വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി സഹകരണ സെമിനാര്‍ നടത്തി. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന സെമിനാര്‍ വെദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം പഞ്ചവത്സര പദ്ധതികളില്‍ പ്രമുഖമായ സ്ഥാനം സഹകരണ മേഖലയ്ക്ക് ലഭിച്ചിരുന്നു. എന്നാലിന്ന് ലാഭക്കൊതിയുടെയും മത്സരത്തിന്റെയും മുഖമില്ലാതിരുന്ന സഹകരണ സ്ഥാപനങ്ങള്‍ കമ്പോളത്തിനനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും മത്സരിച്ച് നിലനില്‍ക്കണമെന്ന അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു. എല്‍.ജെ.ഡി. ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു

എല്‍.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയസ് കുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തില്‍ തന്റെ നേതൃപാടവം കൊണ്ടും ആജ്ഞാശക്തികൊണ്ടും നിറഞ്ഞുനിന്ന പി.ആര്‍. കുറുപ്പ് കേരളത്തിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ആവേശമായിരുന്നുവെന്ന് എം.വി. ശ്രേയാംസ് കുമാര്‍ പറഞ്ഞു.

ഒന്നാം കേരള നിയമസഭ മുതല്‍ തുടര്‍ച്ചയായി നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട പി.ആര്‍. 1967ലെ ഇ.എം.എസ് മന്ത്രിസഭയില്‍ സഹകരണ വകുപ്പ് മന്ത്രിയായിരുന്നു. കേരളത്തിന്റെ സഹകരണ പ്രസ്ഥാനത്തിന്റെ കുതിപ്പിന് ആക്കം കൂട്ടിയ സമഗ്രമായ 1969ലെ സഹകരണം നിയമം രൂപപ്പെട്ടത് സ. പി ആറിന്റെ കൈകളിലൂടെയാണ്. സഹകരണ മേഖലയിലെ ജീവനക്കാരുടെ തൊഴിലിന് സ്ഥിരതയും, അന്തസ്സുമുണ്ടാക്കിയ 80-ാം വകുപ്പ് ഉള്‍പ്പെടെയുള്ള സമഗ്ര സഹകരണ നിയമം സംസ്ഥാനത്തിന്റെ സഹകരണ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ നാഴികക്കല്ലാണ്. രാജ്യത്തിന് മാതൃകയായി കേരളത്തിലെ അതിബൃഹത്തായ സഹകരണ പ്രസ്ഥാനം പടര്‍ന്ന് കയറിയതിന്റെ പിന്നില്‍ സ. പി ആര്‍ രൂപപ്പെടുത്തിയ സഹകരണ നിയമത്തിന്റെ പങ്ക് ചെറുതല്ല.


കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം.മെഹബൂബ്, എന്‍.കെ.അബ്ദുറഹ്മാന്‍, എന്‍.കെ. വത്സന്‍, എം.കെ. ഭാസ്‌കരന്‍, സി. സുജിത്ത്, ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, എം.പി. അജിത, വിമല കളത്തില്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!