ഒന്‍പതാം സഹകരണ കോണ്‍ഗ്രസ്സ്: കൊടിമര ജാഥ ഉദ്ഘാടനം ചെയ്തു

moonamvazhi

സഹകരണ കോണ്‍ഗ്രസ്സ് ഭാഗമായി നടക്കുന്ന കൊടിമര ജാഥ കോട്ടയം ഏറ്റുമാനൂരില്‍ സഹകരണ സംഘം രജിസ്ട്രാര്‍ ടി.വി.സുഭാഷ് ഉദ്ഘാടനം ചെയ്തു. മീനച്ചില്‍ സര്‍ക്കിള്‍ യൂണിയന്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ പുളിക്കയില്‍ അധ്യക്ഷത വഹിച്ചു.

ജാഥാ ക്യാപ്റ്റന്‍ സംസ്ഥാന സഹകരണ യൂണിയന്‍ ഡയറക്ടര്‍ കേ.എം.രാധാകൃഷ്ണന്‍, ജാഥാ മാനേജര്‍ സഹകരണ സംഘം ഡെപ്യൂട്ടി രജിസ്ട്രാര്‍ ടി. അയ്യപ്പന്‍ നായര്‍, കോട്ടയം ജോയിന്റ് രജിസ്ട്രാര്‍ എന്‍.വിജയകുമാര്‍, ജോയിന്റ് ഡയറക്ടര്‍ ജയമ്മ പോള്‍, സര്‍ക്കിള്‍ യൂണിയന്‍ ചെയര്‍മാന്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. യോഗത്തിന് സ്വാഗത സംഘം ചെയര്‍മാന്‍ ഈ.എസ്. ബിജു സ്വാഗതവും ഡെപ്യൂട്ടി രജിസ്ട്രാര്‍ ഷാജി ജെ ജോണ്‍ നന്ദിയും പറഞ്ഞു.

 

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!