കണ്ണൂര്‍ ICM ലെ HDCM കോഴ്‌സിന് 27 വരെ അപേക്ഷിക്കാം

Deepthi Vipin lal

ദേശീയ സഹകരണ പരിശീലന കൗണ്‍സിലിന്റെ ( NCCT ) കീഴിലുള്ള കണ്ണൂര്‍ പറശ്ശിനിക്കടവിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് നടത്തുന്ന ഒരു വര്‍ഷത്തെ ഹയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് ( HDCM ) കോഴ്‌സിലേക്കു ബിരുദധാരികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. ജൂലായ് 27 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

മെറിറ്റ് / പ്രവേശനപ്പരീക്ഷ അടിസ്ഥാനത്തിലാണു പ്രവേശനം. കേരളത്തിലെ സഹകരണ സ്ഥാപനങ്ങളിലും വകുപ്പിലും ജോലി കിട്ടുന്നതിനുള്ള യോഗ്യതയായി HDCM കോഴ്‌സിനെ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. മറ്റു മാനേജ്‌മെന്റ് സ്ഥാപനങ്ങളില്‍ ജോലി കിട്ടാനും ഈ കോഴ്‌സ് യോജിച്ചതാണ്. സഹകരണ സ്ഥാപനങ്ങളിലും മറ്റു സ്ഥാപനങ്ങളിലും മാനേജരായി പ്രവര്‍ത്തിക്കാന്‍ പ്രാപ്തരാക്കുന്ന രീതിയിലാണു ഈ കോഴ്‌സിന്റെ സംവിധാനം.

2022 ജനുവരി ഒന്നിനു 40 വയസ് കവിയാത്ത ബിരുദധാരികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. എസ്.സി / എസ്.ടി. വിഭാഗക്കാര്‍ക്കും സഹകരണ സ്ഥാപനങ്ങളിലെയും സഹകരണവുമായി ബന്ധപ്പെടുന്ന സര്‍ക്കാര്‍ വകുപ്പിലെയും ജീവനക്കാര്‍ക്കു നിയമാനുസൃതമായി സീറ്റ് സംവരണമുണ്ടാകും. വിശദവിവരങ്ങള്‍ www.icmkannur.org ല്‍ കിട്ടും. കൂടുതല്‍ വിവരങ്ങള്‍ക്ക് :  0497 2784002, 2784044.

Leave a Reply

Your email address will not be published.