ക്ഷേമപെൻഷൻ കൈപ്പറ്റിയതിന് ശേഷം നഞ്ചിയമ്മ സന്തോഷപാട്ട് പാടിയപ്പോൾ..

adminmoonam

അയ്യപ്പനും കോശിയും എന്ന സിനിമയിലെ നഞ്ചിയമ്മയുടെ പാട്ട്‌ ആരും മറക്കില്ല. ക്ഷേമപെൻഷൻ കൈപ്പറ്റിയതിന് ശേഷം നഞ്ചിയമ്മ സന്തോഷം പങ്കുവെക്കാൻ പാട്ട് പാടിയപ്പോൾ. അട്ടപ്പാടി സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാർ ആണ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നാഞ്ചിയമ്മക്കുള്ള പെൻഷൻ എത്തിച്ചത്.

സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം രണ്ടാം ഘട്ടം കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ചു. ഡിസംബർ മാസം മുതൽ ഏപ്രിലിലെ വർധിപ്പിച്ച പെൻഷൻ ഉൾപ്പെടെ 6100 രൂപയാണ് ഗുണഭോക്താക്കളുടെ കൈകളിലേക്ക് സർക്കാർ എത്തിക്കുന്നത്. സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫേസ്ബുക്കിൽ പങ്കുവെച്ചതാണിത്. നഞ്ചിയമ്മയുടെ സന്തോഷപാട്ടുകേൾക്കാം.

Leave a Reply

Your email address will not be published.

Latest News