സംസ്ഥാന സഹകരണ കോളേജ് കലോത്സവത്തിന്റെ ലോഗോ പ്രകാശിപ്പിച്ചു.

adminmoonam

സംസ്ഥാന സഹകരണ കോളേജുകളുടെ സംഘടനയായ ഓൾ കേരള കോ-ഓപ്പറേറ്റീവ് കോളേജ് അസോസിയേഷൻ സഹകരണ കലാലയങ്ങളിലെ വിദ്യാർഥികൾക്കായി വർഷംതോറും സംഘടിപ്പിക്കുന്ന സംസ്ഥാന സഹകരണ കോളേജ് കലോത്സവം “പൂരം 2020″ന്റെ ലോഗോ തൃശൂർ കോ-ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ തൃശൂർ മേയർ അജിത വിജയൻ പ്രകാശനം ചെയ്തു. മുൻമന്ത്രിയും തൃശ്ശൂർ താലൂക്ക് കോ-ഓപ്പറേറ്റീവ് കോളേജ് എജുക്കേഷനൽ സൊസൈറ്റി പ്രസിഡണ്ടുമായ അഡ്വ കെ.പി. വിശ്വനാഥന് നൽകിയാണ് പ്രകാശനം ചെയ്തത്.

സൊസൈറ്റി വൈസ് പ്രസിഡന്റ് ടി.എസ്.സജീവൻ, കോളേജ് അസോസിയേഷൻ ചെയർമാൻ അബ്ദുൽ കരീം, പബ്ലിസിറ്റി കൺവീനർ മജീദ് ഇല്ലിക്കൽ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽനിന്നുള്ള സഹകരണ കോളേജുകളിലെ പ്രതിഭകൾ മാറ്റുരക്കുന്ന കലാമേള ഡിസംബർ 27,28 തീയതികളിൽ തൃശൂർ കോ-ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജിലും ജനുവരി 11,12 തീയതികളിൽ തൃശ്ശൂർ പാടൂക്കാട് കോ-ഓപ്പറേറ്റീവ് പബ്ലിക് സ്കൂളിലുമാണ് നടക്കുക.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!