തമിഴ്‌നാട്‌ മര്‍ക്കന്റൈല്‍ ബാങ്കില്‍ ഒഴിവുകള്‍

Moonamvazhi

തമിഴ്‌നാട്‌ മര്‍ക്കന്റൈല്‍ ബാങ്ക്‌ എറണാകുളത്തെയും ചെന്നൈയിലെയും തൂത്തുക്കുടിയിലെയും മഹാരാഷ്ട്രയിലെയും മറ്റും ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. ഡെപ്യൂട്ടി വൈസ്‌പ്രസിഡന്റ്‌ (സെക്രട്ടേറിയല്‍ വിഭാഗം), ഗ്ലോബല്‍ എന്‍ആര്‍ഐ സെന്റര്‍ ഹെഡ്‌-ഡെപ്യൂട്ടി വൈസ്‌പ്രസിഡന്റ്‌, അക്കൗണ്ട്‌സ്‌ വിഭാഗം ഡെപ്യൂട്ടി സിഎഫ്‌ഒ-വൈസ്‌പ്രസിഡന്റ്‌, ലോ ഓഫീസര്‍-മാനേജര്‍ കേഡര്‍, ബ്രാഞ്ച്‌ ഹെഡ്‌(മാനേജര്‍)/സീനിയര്‍മാനേജര്‍/ അസിസ്റ്റന്റ്‌ വൈസ്‌പ്രസിഡന്റ്‌, സ്‌പെഷ്യലിസ്റ്റ്‌ ഓഫീസര്‍മാര്‍-ഐടി, സോഫ്‌റ്റുവെയര്‍ എഞ്ചിനിയര്‍-ലീഡ്‌ എപിഐ ഡവലപ്പര്‍, സോഫ്‌റ്റുവെയര്‍ ഡവലപ്പര്‍മാര്‍, ഡാറ്റാസയന്റിസ്റ്റ്‌, സ്റ്റാറ്റിസ്റ്റീഷ്യന്‍, സോഫ്‌റ്റുവെയര്‍ എഞ്ചിനിയര്‍-സിബിഎസ്‌ കസ്റ്റമൈസേഷന്‍/ അഡ്‌മിന്‍, ഓറക്കില്‍ എച്ച്‌സിഎം (പേറോള്‍ ആന്റ്‌ ഇന്റഗ്രേഷന്‍), ഓറക്കിള്‍ എച്ച്‌സിഎം (ടാലന്റ്‌, വര്‍ക്‌ഫ്‌ളോ ആന്റ്‌ എക്‌സ്‌പീരിയന്‍സ്‌), ഡെപ്യൂട്ടി വൈസ്‌പ്രസിഡന്റ്‌-റീട്ടെയില്‍ അസറ്റ്‌സ്‌ വെര്‍ടിക്കല്‍, ഡെപ്യൂട്ടി വൈസ്‌പ്രസിഡന്റ്‌ -ട്രേഡ്‌ഫിനാന്‍സ്‌ വെര്‍ടിക്കല്‍, പ്രോഡക്ട്‌ സ്‌പെഷ്യലിസ്റ്റ്‌-ട്രേഡ്‌ ഫിനാന്‍സ്‌ വെര്‍ടിക്കല്‍ (മാനേജര്‍/സീനിയര്‍ മാനേജര്‍ റാങ്ക്‌), സീനിയര്‍ റിലേഷന്‍ഷിപ്പ്‌ മാനേജര്‍ (സീനിയര്‍ മാനേജര്‍/എവിപി റാങ്ക്‌) എന്നീ തസ്‌തികകളിലാണ്‌ ഒഴിവുകള്‍. മെയ്‌ പത്തൊമ്പതിനകം അപേക്ഷിക്കണം.

ഐ.ടി. ഒഴിവുകള്‍ ചെന്നൈയിലാണ്‌. ഗ്ലോബല്‍ എന്‍ആര്‍ഐസെന്റര്‍ ഹെഡിന്റെ ഒഴിവാണ്‌ എറണാകുളത്തുള്ളത്‌. അക്കൗണ്ടസ്‌ വൈസ്‌പ്രസിഡന്റിന്റെയും സെക്രട്ടേറിയല്‍ ഡെപ്യൂട്ടി വൈസ്‌പ്രസിഡന്റിന്റെയും ഒഴിവുകള്‍ തൂത്തുക്കുടിയിലാണ്‌. ലോഓഫീസറുടെ ഒഴിവ്‌ മഹാരാഷ്ട്രയിലാണ്‌. മറ്റ്‌ ഒഴിവുകള്‍ ഇന്ത്യയുടെ വിവിധഭാഗങ്ങളിലാണ്‌. ഒരോ തസ്‌തികയുടെയും വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം, പ്രായം തുടങ്ങിയ കൂടുതല്‍ വിവരങ്ങള്‍ www.ib.tmbonline.bank.inയtmb_careers/ എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

Moonamvazhi

Authorize Writer

Moonamvazhi has 1144 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!