ഇന്ത്യാ പോസ്‌റ്റ് പേമെന്റ് ബാങ്കില്‍ സിഇഒ
ഇന്ത്യാ പോസ്‌റ്റ് പേമെന്റ് ബാങ്കില്‍ ചീഫ് ഓപ്പറേറ്റിങ് ഓഫീസറുടെ ഒഴിവുണ്ട്. മെയ് 21നകം ഓണ്‍ലൈനായി അപേക്ഷിക്കണം. www.ippbonline.bank.inhttp://www.ippbonline.bank.in എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. മൂന്നുകൊല്ലത്തേക്കു കരാറടിസ്ഥാനത്തിലാണു നിയമനം. രണ്ടുകൊല്ലംകൂടി നീട്ടിയേക്കാം. ന്യൂഡല്‍ഹിയിലെ കോര്‍പറേറ്റ് ഓഫീസിലാണ് ഒഴിവ്. പ്രായപരിധി 40-55 വയസ്സ്. 55ശതമാനം മാര്‍ക്കോടെ ബിരുദമാണ് അടിസ്ഥാന യോഗ്യത. ഐഐടിയിലോ മറ്റു ദേശീയസ്ഥാപനങ്ങളില്‍നിന്നോ ആണു ബിരുദമെങ്കില്‍ നന്ന്. എംബിഎ, പിജിഡിഎം, പിജിഡിബിഎ (ഫിനാന്‍സ്), സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്‌സ്, ഇക്കണോമിക്‌സ്, ഇക്കണോമെട്രിക്‌സ് എന്നിവയിലൊന്നില്‍ ബിരുദാനന്തരബിരുദം എന്നിവയുള്ളത് അഭികമാമ്യം.

ഡാറ്റാ അനലിറ്റിക്‌സിലോ ഡാറ്റാഗവേണന്‍സിലോ സര്‍ടിഫിക്കറ്റ് ഉള്ളതും അഭികാമ്യം, സിഐഐബി, ഫിനാന്‍ഷ്യല്‍ സേവനങ്ങളിലെ റിസ്‌കിനെപ്പറ്റിയുള്ള സര്‍ടിഫിക്കേഷന്‍, സിബിസിപി, എഫ്‌ആര്‍എം/ പിആര്‍എം, സിഎഎംഎസ്, സെര്‍ടിഫൈഡ് ഇന്റേണല്‍ ഓഡിറ്റര്‍ യോഗ്യതകളുള്ളവര്‍ക്കു മുന്‍ഗണന. പതിനെട്ടുകൊല്ലമെങ്കിലും പ്രവൃത്തിപരിചയം വേണം. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.

