തിരിച്ചടവു മുടങ്ങിയാല്‍ പലിശഘടന മാറിയേക്കാം: ഇ.സി.എല്‍. നോക്കണമെന്നു റിസര്‍വ് ബാങ്ക്
റിസര്‍വ് ബാങ്ക് പ്രതീക്ഷിതവായ്പാനഷ്ടച്ചട്ടക്

വികലവായ്‌പ സംബന്ധിച്ച നിര്‍വചനം ആര്‍ബിഐ മാറ്റി. ഇതുപ്രകാരം നിരവധിവായ്‌പയെടുത്തയാളിന്റെ ഒരു വായ്‌പ ലാഭകരമല്ലാത്ത ആസ്‌തിയായി കണക്കാക്കേണ്ടിവന്നാല്‍ അയാളുടെ എല്ലാവായ്‌പയും നിഷ്‌ക്രിയസ്വത്തായി (എന്‍പിഎ) കണക്കാക്കും. തിരിച്ചടക്കേണ്ട തിയതികഴിഞ്ഞു തൊണ്ണൂറിദിവസമായാലാണു എന്‍പിഎ ആവുക. എല്ലാവായ്‌പയുടെയും മുതലും പലിശയും മുഴുവന്‍ അടച്ചാലേ പിന്നെ ആ വായ്‌പക്കാരനെ/വായ്‌പക്കാരിയെ സാധാരണആസ്‌തിയുടമയായി കണക്കാക്കൂ. എന്‍പിഎ കണ്ടെത്താന്‍ ഓട്ടോമേറ്റഡ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ബാങ്കുകളോടു റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു.
പന്ത്രണ്ടുമാസംവരെ നിഷ്‌ക്രിയസ്വത്തായി തുടരുന്ന വായ്‌പകളെ നിലവാരം കുറഞ്ഞ ആസ്‌തിയായി (സബ്‌സ്റ്റാന്റേഡ് അസറ്റ് ) ആയി കണക്കാക്കും. നിലവാരംകുറഞ്ഞ ആസ്‌തിയായി പന്ത്രണ്ടുമാസംവരെ തുടരുന്ന വായ്‌പകളെ സംശയാസ്‌പദആസ്‌തികളായി കണക്കാക്കും. നഷ്ടമായി കണക്കാക്കപ്പെട്ടതും എഴുതിത്തള്ളിയിട്ടില്ലാത്തതും തിരിച്ചുപിടിക്കാനാവാത്തതുമായ വായ്‌പയെ നഷ്ടആസ്‌തിയായി കണക്കാക്കും. 2027 മാര്‍ച്ച് 31വരെയുള്ള എല്ലാ വായ്‌പയും 2030 മാര്‍ച്ച് 31നകം ഇ.സി.എല്‍. സംവിധാനത്തില്‍ കൊണ്ടുവരണം.

