എംവിആറില്‍ 38 സ്‌റ്റാഫ് നഴ്‌സ് ഒഴിവുകള്‍
കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണസംഘത്തിന്റെ കെയര്‍ഫൗണ്ടേഷന്‍ഘടകമായ എംവിആര്‍ കാന്‍സര്‍ സെന്റര്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ സേവനസൗകര്യങ്ങള്‍ കൂടുതല്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി 38 സ്റ്റാഫ് നഴ്‌സുമാരെക്കൂടി നിയമിക്കും. ബോണ്‍മാരോ ട്രാന്‍സ്‌പ്ലാന്റ് യൂണിറ്റില്‍ എട്ടും, ഇന്റന്‍സീവ് കെയര്‍ യൂണിറ്റിലും, ഡേ കെയര്‍ യൂണിറ്റിലും, മെഡിക്കല്‍ ആന്റ് സര്‍ജിക്കല്‍ വാര്‍ഡുകളിലും പത്തുവീതവും സ്റ്റാഫ് നഴ്‌സ് ഒഴിവുകളാണുള്ളത്. ജിഎന്‍എം യോഗ്യതയോ ബി.എസ്‌സി (നഴ്‌സിങ്) യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പരിചയസമ്പന്നര്‍ക്കും പുതുതായി യോഗ്യത നേടിയവര്‍ക്കും അപേക്ഷിക്കാം. സ്‌ത്രീകളായ ഉദ്യോഗാര്‍ഥികള്‍ക്കു മുന്‍ഗണന.

നിയമനം ഉടനുണ്ടാവും. ഇതിനായി ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ അഭിമുഖം നടത്തും. കോഴിക്കോട് എംവിആര്‍ കാന്‍സര്‍ സെന്റര്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്‌റ്റിറ്റിയൂട്ടിന്റെ അഡ്‌മിനിസ്‌ട്രേഷന്‍ വിഭാഗത്തില്‍ ഒന്നാംനിലയിലുള്ള എച്ച്‌ആര്‍ വിഭാഗത്തില്‍വച്ചാണ് അഭിമുഖം. റെസ്യൂമെ, വിദ്യാഭ്യാസയോഗ്യതകള്‍, പ്രവൃത്തിപരിചയസര്ടിഫിക്കറ്റു കള്‍, രജിസ്‌ട്രേഷന്‍ സര്‍ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലുകളും പകര്‍പ്പുകളും കൊണ്ടുവരണം. [email protected] ലേക്കു റെസ്യൂമെ അയക്കാം. ഫോണ്‍ 8330014006, 0495-2289520. മേല്‍വിലാസം: എംവിആര്‍ കാന്‍സര്‍ സെന്റര്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്, വെള്ളാളശ്ശേരി, എന്‍ഐറ്റി വഴി, പൂളക്കോട്, കോഴിക്കോട്, പിന്‍കോഡ്-673601.

