സഹകരണ സ്ഥാപനങ്ങളുടെ വാഹനങ്ങളില്‍ ചുവന്ന ബോര്‍ഡ് പാടില്ല

Deepthi Vipin lal

സഹകരണ സ്ഥാപനങ്ങളുടെ വാഹനങ്ങളില്‍ ചുവന്ന ബോര്‍ഡോ കേരള സര്‍ക്കാര്‍ എന്ന ബോര്‍ഡോ വെക്കുന്നതു സഹകരണ സംഘം രജിസ്ട്രാര്‍ വിലക്കി. ഇത്തരം അനധികൃത ബോര്‍ഡുകള്‍ രണ്ടു ദിവസത്തിനകം എടുത്തുമാറ്റണമെന്നാണു രജിസ്ട്രാറുടെ ഉത്തരവില്‍ പറയുന്നത്.

സഹകരണ സ്ഥാപനങ്ങളുടെ വാഹനങ്ങളില്‍ ചുവന്ന ബോര്‍ഡും കേരള സര്‍ക്കാര്‍ എന്ന ബോര്‍ഡും വെച്ചിട്ടുള്ള വിവരം മോട്ടോര്‍ വാഹന വകുപ്പാണു രജിസ്ട്രാറുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. കേരള മോട്ടോര്‍ വാഹന നിയമം 1989 ലെ ചട്ടം 92 A പ്രകാരം സഹകരണ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്കു രജിസ്‌ട്രേഷന്‍ നമ്പറിനു പുറമേ ഇളംനീല പ്രതലത്തില്‍ വെളുത്ത അക്ഷരത്തില്‍ സ്ഥാപനത്തിന്റെ പേരെഴുതിയ ബോര്‍ഡാണു വെക്കേണ്ടത്. സ്ഥാപനത്തിന്റെ പേരിനു താഴെ A State Government Undertaking എന്നും എഴുതണം.

സഹകരണ സ്ഥാപനങ്ങളുടെ വാഹനത്തില്‍ വെക്കേണ്ട ബോര്‍ഡിന്റെ വലിപ്പം 30 X 10 സെ.മീറ്ററാണ്. അക്ഷരങ്ങളുടെ പൊക്കം 40 എം.എമ്മും കനം ആറ് എം.എമ്മുമായിരിക്കണം.

Leave a Reply

Your email address will not be published.

Latest News