സഹകരണസ്ഥാപനങ്ങളിലെ അസി. സെക്രട്ടറി, ഡി.ജി.എം, ചീഫ് അക്കൗണ്ടന്റ്, ജൂനിയര്‍ ക്ലാര്‍ക്ക്, കാഷ്യര്‍ ഒഴിവുകളിലേക്ക് അപേക്ഷിക്കാം

moonamvazhi

സംസ്ഥാനത്തെ വിവിധ സഹകരണസംഘങ്ങളിലെ / ബാങ്കുകളിലെ വിവിധ ഒഴിവുകളിലേക്കു സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. അസി. സെക്രട്ടറി, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, ചീഫ് അക്കൗണ്ടന്റ്, ജൂനിയര്‍ ക്ലാര്‍ക്ക് / കാഷ്യര്‍ തസ്തികകളിലാണ് ഒഴിവുള്ളത്. നിശ്ചിതഫോറത്തിലുള്ള അപേക്ഷകള്‍ 2023 ഒക്ടോബര്‍ ഏഴിനു വൈകിട്ട് അഞ്ചു മണിക്കകം കിട്ടണം.

നേരിട്ടുള്ള നിയമനമാണ്. പരീക്ഷാബോര്‍ഡ് നടത്തുന്ന OMR പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണസ്ഥാപനങ്ങള്‍ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ പരീക്ഷാബോര്‍ഡ് തയാറാക്കുന്ന റാങ്ക്‌ലിസ്റ്റ് പ്രകാരമായിരിക്കും നിയമനം. വിജ്ഞാപനവും അപേക്ഷയുടെ മാതൃകയും സഹകരണ സര്‍വീസ് പരീക്ഷാബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ കിട്ടും. വിലാസം: www.keralacseb.kerala.gov.in.

വിശദവിവരങ്ങളറിയാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക:

New-notification-2023-august-26-Junior-clerk-Assistant-secretary

Leave a Reply

Your email address will not be published.

Latest News
error: Content is protected !!