പുതുക്കാട് സഹകരണ ബാങ്ക്, താലൂക്ക് ആശുപത്രിയിലേക്ക് കളി ഉപകരണങ്ങൾ നൽകി.

adminmoonam

 

തൃശ്ശൂർ പുതുക്കാട് താലൂക്ക് ആശുപത്രി ശിശുസൗഹൃദ ആശുപത്രിയാക്കി ഉയർത്തുന്നതിന്റെ ഭാഗമായി പുതുക്കാട് സർവീസ് സഹകരണ ബാങ്ക് കളി ഉപകരണങ്ങൾ നൽകി. കളി ഉപകരണങ്ങൾ നൽകുന്നതിന്റെ  ഉദ്ഘാടനം ബാങ്ക് പ്രസിഡണ്ട് ടി.വി.പ്രഭാകരൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവരാജൻ മുഖ്യാതിഥിയായിരുന്നു.

ആശുപത്രി സൂപ്രണ്ട് ഡോക്ടർ ബിനോജ് മാത്യു, ഡോക്ടർ സഞ്ജീവ്, ജനപ്രതിനിധികളായ വി. കെ. ലതിക, ഷാജു കാളിയെങ്കര, സതി സുധീർ, രാജു തളിയപ്പറമ്പിൽ, ബാങ്ക് ഭരണസമിതി അംഗങ്ങൾ, ബാങ്ക് സെക്രട്ടറി എം.കെ. നാരായണൻ, ഹെൽത്ത് ഇൻസ്പെക്ടർ സി.എൻ. വിദ്യാധരൻ എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!