പയ്യന്നൂര്‍ ബ്ലോക്കില്‍ മില്‍ക്ക് ഇന്‍സെന്റീവ് പദ്ധതി തുടങ്ങി

[email protected]

കണ്ണൂര്‍ പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മില്‍ക്ക് ഇന്‍സെന്റീവ് പദ്ധതിയുടെയും പാല്‍ ഗുണ നിയന്ത്രണ ജാഗ്രതാ യജ്ഞത്തിന്റെയും ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ടി.പി നൂറുദ്ദീന്‍ നിര്‍വഹിച്ചു. കൊഴുമ്മല്‍ മാക്കീല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കരിവെള്ളൂര്‍ പെരളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വി. രാധമാണി അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ക്ഷീര കര്‍ഷകര്‍ക്ക് പാലിന് ഇന്‍സെന്റീവ് നല്‍കുന്നത്.

ക്ഷീര വികസന വകുപ്പിന്റെയും പുത്തൂര്‍ ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെയും ആഭിമുഖ്യത്തില്‍ ക്ഷീര കര്‍ഷക സെമിനാറും ക്ഷീര കര്‍ഷകരെ ആദരിക്കലും നടത്തി. ‘ശുദ്ധമായ പാല്‍ ഉല്‍പാദനം’ എന്ന വിഷയത്തില്‍ കണ്ണൂര്‍ ക്ഷീര വികസന വകുപ്പ് ക്വാളിറ്റി കട്രോള്‍ റൂം ഓഫീസര്‍ എം.വി രജീഷ് കുമാറും, ‘പാല്‍ പരിശോധനയുടെ പ്രാധാന്യം’ എന്ന വിഷയത്തില്‍ പയ്യന്നൂര്‍ ക്ഷീര വികസന ഓഫീസര്‍ കെ കല്യാണി നായരും ക്ലാസെടുത്തു.

ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി. കെ. സുരേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി. കണ്ണൂര്‍ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജെയിന്‍ ജോര്‍ജ് പദ്ധതി വിശദീകരിച്ചു. തുടര്‍ന്ന് പുത്തൂര്‍ ക്ഷീര സംഘത്തില്‍ ഏറ്റവും കൂടുതല്‍ പാല്‍ അളന്ന ക്ഷീര കര്‍ഷകയെ കണ്ണൂര്‍ ക്ഷീര വികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ എം.വി രജീഷ്‌കുമാറും ക്ഷീര കര്‍ഷകനെ കണ്ണൂര്‍ ക്ഷീര വികസന വകുപ്പ് ടെക്‌നിക്കല്‍ അസിസ്റ്റന്റ് രാജശ്രീ കെ മേനോനും ആദരിച്ചു.

പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു നീലകണ്ഠന്‍, മെമ്പര്‍ അനീഷ് ഇ കൂവ്വച്ചേരി, കരിവെള്ളൂര്‍ പെരളം ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.വി നാരായണന്‍ മാസ്റ്റര്‍, ഡെപ്യൂട്ടി ഫാം ഇന്‍സ്ട്രക്ടര്‍ പ്രീതി പി, പുത്തൂര്‍ ക്ഷീരസംഘം പ്രസിഡണ്ട് കരുണാകരന്‍ കെ, സെക്രട്ടറി ശോഭന വി.കെ., പുത്തൂര്‍ ക്ഷീരസംഘം ഭരണസമിതി അംഗം പി രാഘവന്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!