പ്രാഥമിക സഹകരണ സംഘങ്ങൾക്ക് വേണ്ടി സർഫാസികു തുല്യമായ നിയമം സംസ്ഥാന സർക്കാർ നിർമിക്കണമെന്ന് പ്രമുഖ സഹകാരി സി.എൻ. വിജയകൃഷ്ണൻ.

adminmoonam

സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങൾക്ക് വേണ്ടി സർഫാസികു തുല്യമായ നിയമം, സംസ്ഥാന സർക്കാർ നിർമ്മിക്കണമെന്ന് പ്രമുഖ സഹകാരിയും കേരള സഹകരണ ഫെഡറേഷൻ ചെയർമാനുമായ സി.എൻ. വിജയകൃഷ്ണൻ ആവശ്യപ്പെട്ടു. 2002ലെ സർഫാസി നിയമം സഹകരണമേഖലയ്ക്ക് കൂടി ബാധകമാണെന്ന് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധിച്ചിരുന്നു. എന്നാൽ ഇതിന്റെ ഗുണം കേരളത്തിലെ പ്രാഥമിക കാർഷിക സഹകരണസംഘങ്ങൾക്ക് ലഭിക്കില്ല. അതുകൊണ്ടാണ് പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്ക് വേണ്ടി സർഫാസികു തുല്യമായ നിയമനിർമാണം ആവശ്യമാണെന്ന് പറയുന്നത്. നിയമം വരുന്നതോടെ പ്രാഥമിക സഹകരണ സംഘങ്ങൾക്ക് കുടിശ്ശിക പിരിച്ചെടുക്കാൻ എളുപ്പമാകുകയും നിലവിലുള്ള സഹകരണമേഖലയുടെ പ്രതിസന്ധിക്ക് അൽപം ആശ്വാസം ലഭിക്കുകയും ചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!