കൊടിയത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഞാറ് നടീല്‍ ഉത്സവം നടത്തി

moonamvazhi

കോഴിക്കോട് കൊടിയത്തൂർ സർവ്വീസ് സഹകരണ ബാങ്ക് ചുള്ളിക്കാപറമ്പ് കണ്ടംപറമ്പ് പാടത്ത് 17 എക്കറിൽ നടത്തുന്ന നെൽകൃഷി ഞാറ് നടീൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ചെറുവാടി ഗവൺമെന്റ് ഹൈസ്കൂളിലെയും, ചുള്ളിക്കാപറമ്പ് ഗവൺമെന്റ് എൽ.പി. സ്‌കൂളിലെയും വിദ്യാർത്ഥികളും, പാടശേഖര സമിതി അംഗങ്ങളും നാട്ടുകാരും നടീൽ ഉത്സവത്തിൽ പങ്കാളികളായി. ഞാറു നടീൽ കുട്ടികൾക്ക് ആവേശമായി. പാഠപുസ്തകങ്ങളിൽ കേട്ടറിഞ്ഞ കൃഷി പാഠം നേരിട്ടനുഭവിക്കാനാണ് കുട്ടികൾ പാടവരമ്പിലെത്തിയത്.

ബാങ്ക്  പ്രസിഡന്റ് സന്തോഷ് സെബാസ്റ്റ്യൻ അധ്യക്ഷനായി. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു നെൽകൃഷി പലിശരഹിത വായ്പ വിതരണം നടത്തി. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വി.പി. ജമീല മുതിർന്ന നെൽകർഷകരെ ആദരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുഹറ വെള്ളങ്ങോട്ട്, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഐഷ ചേലപ്പുറത്ത്, ഗ്രാമപഞ്ചായത്ത് മെമ്പർ ഫാത്തിമ നാസർ, കുന്ദമംഗലം ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഓഫീസ് ഡയറക്ടർ ശ്രീവിദ്യ, കൃഷി രാജശ്രീ. പി, ചെറുവാടി ജി.എച്ച്.എസ്.എസ്. ഹെഡ്മിസ്ട്രസ് നിഷ എം.എൻ, രവീന്ദ്രൻമാസ്റ്റർ, ലത്തീഫ് കെ.ടി., അബ്ദുൾ അസീസ് കുന്നത്ത്, ഗുലാംഹുസ്സൻ കൊളക്കാടൻ, അബ്ദുൾ ഹമീദ് എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി ടി.പി. മുരളീധരൻ സ്വാഗതവും, ഡയറക്ടർ മമ്മദ്കുട്ടി കെ.സി. നന്ദിയും പറഞ്ഞു.

 

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!