മലപ്പുറത്തെ സംഘടനയിൽ പിളർപ്പില്ലെന്ന് ഓൾ കേരള ഡിസ്റ്റിക് കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി.

adminmoonam

മലപ്പുറത്തെ, ഓൾ കേരള ഡിസ്റ്റിക് കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് സംഘടന പിളരുന്നുവെന്ന വാർത്ത വാസ്തവ വിരുദ്ധവും അടിസ്ഥാനരഹിതവുമാണെന്ന് സംഘടനാ സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ. അബ്ദുറഹ്മാൻ പറഞ്ഞു. മലപ്പുറം ജില്ലയിൽ 308ഉം സംസ്ഥാനത്തു 2500 ലധികവും മെമ്പർമാർ ഉള്ള സംഘടന ഒറ്റക്കെട്ടായാണ് പ്രവർത്തിക്കുന്നത്. അങ്ങനെ ഒരു സംഭവമേ ഇല്ല. 20 ഓളം പേർ യോഗം കൂടിയാൽ പിളർപ്പ് ആകുമോ എന്നും ജനറൽ സെക്രട്ടറി ചോദിച്ചു. ഇത്രയും വലിയ സംഘടനയെ മോശമായി ചിത്രീകരിക്കാൻ മാത്രമേ വാർത്തയ്ക്ക് സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!