സഹകാരി സംഗമം നടത്തി

moonamvazhi

ഒളവണ്ണ സര്‍വീസ് സഹകരണ ബാങ്ക് സഹകാരി സംഗമം നടത്തി. പി.ടി.എ റഹിം എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എസ്എസ്എല്‍സി പ്ലസ് ടു വിജയികളെ അനുമോദിച്ചു. ബാങ്ക് പ്രസിഡന്റ് വിജയന്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് രജിസ്ട്രാര്‍ ജനറല്‍ വാസന്തി, യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ ബബിത്, ബാബു പറശ്ശേരി, രവി പറശ്ശേരി എന്നിവര്‍ പങ്കെടുത്തു. വൈസ് പ്രസിഡന്റ് തങ്കമണി സ്വാഗതവും ഭരണസമിതി അംഗം ബാബുകക്കാട്ട് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!