എളംകുന്നപുഴ എസ്‌സി/ എസ്ടി സഹകരണ സംഘത്തിന് വീണ്ടും പുരസ്‌കാരം

moonamvazhi

പട്ടിക ജാതി /പട്ടിക വര്‍ഗ്ഗ സഹകരണ സംഘങ്ങളില്‍ 2021-22 വര്‍ഷത്തെ മികച്ച പ്രവര്‍ത്തനത്തിന് എളംകുന്നപുഴ എസ്‌സി/ എസ്ടി സര്‍വ്വീസ് സഹകരണ സംഘത്തിന് വീണ്ടും സംസ്ഥാന അവാര്‍ഡ് ലഭിച്ചു. തുടര്‍ച്ചയായി അഞ്ചാം തവണയാണ് സംസ്ഥാന അവാര്‍ഡ് ലഭിക്കുന്നത്. അന്താരാഷ്ട്ര സഹകരണദിനത്തില്‍ തിരുവനന്തപുരത്ത് ജവഹര്‍ സഹകരണ ഭവനില്‍ വച്ചു നടന്ന ചടങ്ങില്‍ സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവനില്‍ നിന്ന് സംഘം പ്രസിഡന്റ് ടി.സി. ചന്ദ്രന്‍, സെക്രട്ടറി എം.കെ.സെല്‍വരാജ്, വൈസ് പ്രസിഡന്റ് പി.കെ. സിബിന്‍കുമാര്‍, ബോര്‍ഡ് മെമ്പര്‍ വി.കെ. ശോഭന്‍, സംഘം ജീവനക്കാരായ ഷീബ സി.എ, ഷൈലാമണി.വി.ടി എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. മെമെന്റോയും 25000 രൂപ ക്യാഷ് അവാര്‍ഡുമാണ് ലഭിച്ചത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!