റിസര്‍വ്‌ ബാങ്കില്‍ 11 ജൂനിയര്‍ എഞ്ചിനിയര്‍ ഒഴിവുകള്‍

Moonamvazhi

റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ ജൂനിയര്‍ എഞ്ചിനിയര്‍ (സിവില്‍/ ഇലക്ട്രിക്കല്‍) തസ്‌തികയിലെ 11 ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. www.rbi.org.inhttp://www.rbi.org.in ലൂടെ ഓണ്‍ലൈനായിമാത്രമേ അപേക്ഷിക്കാവൂ. മെയ്‌ ആറിനകം അപേക്ഷിക്കണം. ജൂനിയര്‍ എഞ്ചിനിയര്‍ (സിവില്‍) തസ്‌തികയില്‍ ഏഴും ജൂനിയര്‍ എഞ്ചിനിയര്‍ (ഇലക്ട്രിക്കല്‍) തസ്‌തികയില്‍ നാലും ഒഴിവാണുള്ളത്‌. പ്രായപരിധി 20-30. വിവിധവിഭാഗങ്ങള്‍ക്ക്‌ വയസ്സിളവുണ്ട്‌. 60%മാര്‍ക്കോടെ സിവില്‍എഞ്ചിനിയറിങ്‌ ഡിപ്ലോമയോ 55%മാര്‍ക്കോടെ സിവില്‍എഞ്ചിനിയറിങ്‌ ബിരുദമോ ഉള്ളവര്‍ക്ക്‌ ജനിയര്‍ എഞ്ചിനിയര്‍ (സിവില്‍) തസ്‌തികയിലേക്ക്‌ അപേക്ഷിക്കാം.

പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും മാര്‍ക്കുനിബന്ധനയില്‍ 10ശതമാനം ഇളവുണ്ട്‌. ജൂനിയര്‍ എഞ്ചിനിയര്‍ (ഇലക്ട്രിക്കല്‍) തസ്‌തികയുടെ നിബന്ധനകളും ഇതുതന്നെ. പഠിച്ചത്‌ ഇലക്ട്രിക്കല്‍ എഞ്ചിനിയറിങ്ങോ ഇലക്ട്രിക്കല്‍ ആന്റ്‌ ഇലക്ട്രോണിക്‌സ്‌ എഞ്ചിനിയറിങ്ങോ ആയിരിക്കണമെന്നുമാത്രം. രണ്ടുതസ്‌തികകളുടെ കാര്യത്തിലും ഡിപ്ലോമക്കാര്‍ക്കു രണ്ടുകൊല്ലവും ബിരുദധാരികള്‍ക്ക്‌ ഒരുകൊല്ലവും പ്രവൃത്തിപരിചയം വേണം. ശമ്പളവും മറ്റാനുകൂല്യങ്ങളുംകൂടി മാസം 91309 രൂപ കിട്ടും. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ കിട്ടും.

Moonamvazhi

Authorize Writer

Moonamvazhi has 1075 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!