കേരളത്തിൽ സഹകരണ ബാങ്ക് നിക്ഷേപത്തില്‍ വന്‍വര്‍ദ്ധനവ് – മന്ത്രി വി. എൻ. വാസവൻ 

moonamvazhi

സംസ്ഥാനത്തെ സഹകരണ ബാങ്ക് നിക്ഷേപത്തില്‍ വന്‍വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ നിയമസഭയിൽ അറിയിച്ചു.

കേരളത്തിലെ സഹകരണ ബാങ്കുകളിലെ നിക്ഷേപത്തില്‍ എത്രശതമാനം കുറവ് ഉണ്ടായി എന്ന അന്‍വര്‍ സാദത്തിന്റെയും, ഷാഫി പറമ്പിലിന്റെയും ചോദ്യത്തിന് ഉത്തരമായാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 2020-21 , 2021-22 വര്‍ഷങ്ങളില്‍ നിക്ഷേപത്തില്‍ കുറവല്ല വര്‍ദ്ധനവാണ് ഉണ്ടായതെന്ന് കണക്കുകള്‍ ഉദ്ധരിച്ച് മന്ത്രി മറുപടി നല്‍കി.

2020-21 വര്‍ഷത്തില്‍ അതിന് തൊട്ടുമുന്‍പത്തെ വര്‍ഷത്തെ അപേക്ഷിച്ച് 8439.51 കോടിരൂപയുടെ വര്‍ദ്ധനവും 2021-22 ല്‍ 9967.43 കോടി രൂപയുടെ വര്‍ദ്ധനവുമാണ് ഉണ്ടായിട്ടുള്ളത്. കേരളത്തിലെ സഹകരണമേഖലയെ തകര്‍ക്കാനുള്ള പ്രചരണങ്ങളെ ജനങ്ങള്‍ തള്ളിക്കളഞ്ഞതായിട്ടണ് ഇതില്‍ നിന്ന് മനസിലാക്കേണ്ടത്. ജനങ്ങള്‍ക്ക് ഏറ്റവും വിശ്വാസമുള്ള പ്രസ്ഥാനമായി കേരളത്തിലെ സഹകരണ പ്രസ്ഥാനം മുന്നോട്ടു കുതിക്കുകയാണ് – മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News