ചേര്‍പ്പ് സര്‍വ്വീസ് സഹകരണ ബാങ്ക് ‘ സഹകാരി സംഗമം’ സമാപന യോഗം നടത്തി

moonamvazhi

ചേര്‍പ്പ് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ‘സഹകാരി സംഗമം’ സമാപന യോഗം ബാങ്കിന്റെ പടിഞ്ഞാട്ടുമുറി ബ്രാഞ്ചില്‍ വച്ച് നടത്തി ബാങ്ക് പ്രസിഡന്റ് സി.എന്‍. ഗോവിന്ദന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് ഡയറക്ടര്‍ മജീദ് മുത്തുള്ളിയാല്‍ സ്വാഗതവും, ബാങ്ക് സെക്രട്ടറി എം.എസ്. രേഖ യോഗത്തിന് നന്ദിയും പറഞ്ഞു. ബാങ്ക് ഡയറക്ടര്‍മാരായ എ.എസ്. ഉണ്ണികൃഷ്ണന്‍, അനിത.സി,ലത സുരേന്ദ്രന്‍, റീജ ജോണി എന്നിവരും ബാങ്ക് ജീവനക്കാരും, പ്രദേശിക സഹകാരികളും യോഗത്തില്‍ പങ്കെടുത്തു.

 

ബാങ്കിന്റെ പെരിഞ്ചേരി, ചൊവ്വൂര്‍ എന്നീ ശാഖകളിലും, പെരുമ്പിള്ളിശ്ശേരി ഹെഡോ ഓഫീസിലും ‘സഹകാരി സംഗമം’ സംഘടിപ്പിച്ചിരുന്നു. സഹകരണ വകുപ്പ് മുന്‍ ഉദ്യോഗസ്ഥന്‍മാരായിരുന്ന ജോയ് ഫ്രാന്‍സിസ്, ഹരി, മുന്‍ ജില്ലാ ബാങ്ക് ഉദ്ധ്യോഗസ്ഥനായിരുന്ന ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ‘സഹകാരി സംഗമത്തില്‍ ‘പഠന ക്ലാസ്സുകള്‍ നല്‍കി സംസാരിച്ചു.

ബാങ്ക് ഡയറക്ടര്‍മാരായ ഷാജി കള്ളിയത്ത്, പ്രദീപ് വലിയങ്ങോട്ട്,പി. ജെ എഡിസണ്‍, കെ.കെ.രാമന്‍,സണ്ണി ചാക്കോ എന്നിവര്‍ ‘സഹകാരി സംഗമത്തിന് ‘ നേതൃത്വം നല്‍കി. ബ്രാഞ്ചിന്റെ പ്രദേശിക സഹകാരികളും യോഗത്തില്‍ പങ്കെടുത്തു.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!