കോ.ഓപ്പ് മാർട്ടുകളുടെ സംസ്ഥാനതല ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി നിർവഹിച്ചു. ഏകീകൃത ബ്രാൻഡിങ് ഉണ്ടാക്കി ന്യായവിലയ്ക്ക് ഉൽപ്പന്നങ്ങൾ നൽകുകയാണ് ലക്ഷ്യമെന്ന് സഹകരണ വകുപ്പ്മന്ത്രി.

adminmoonam

കോ.ഓപ്പ് മാർട്ടുകളുടെ സംസ്ഥാനതല ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി നിർവഹിച്ചു. ഏകീകൃത ബ്രാൻഡിങ് ഉണ്ടാക്കി ന്യായവിലയ്ക്ക് ഉൽപ്പന്നങ്ങൾ നൽകുകയാണ് ലക്ഷ്യമെന്ന് സഹകരണ വകുപ്പ്മന്ത്രി കടകംപള്ളി സുരേന്ദ്രൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് പറഞ്ഞു. 75 സംഘങ്ങൾ നിർമ്മിക്കുന്ന ഉൽപന്നങ്ങളാണ് ഏകീകൃത ബ്രാൻഡിൽ കൊണ്ടുവരുന്നത്. ഇതുവഴി വിപണി ശൃംഖല ശക്തിപ്പെടുത്തുകയും ന്യായവിലകു ലഭ്യമാക്കുകയാണ് വകുപ്പിന്റെ ലക്ഷ്യം. ആദ്യഘട്ടത്തിൽ നാല് കേന്ദ്രങ്ങളിലാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്. ദേശീയ അന്തർദേശീയ വിപണിയിൽ സഹകരണ ഉൽപ്പന്നങ്ങളുടെ മൂല്യം ഉണ്ടാക്കുകയും ഔട്ട്‌ലെറ്റുകൾ നിർമ്മിക്കുകയും ഓൺലൈൻ ശൃംഖല ആരംഭിക്കുകയും ആണ് ലക്ഷ്യം. മത്സരാധിഷ്ഠിത മേഖലയിൽ കരുത്ത് തെളിയിക്കാൻ സഹകരണമേഖലക് ബ്രാൻഡ് ബിൽഡിംഗ് ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു.

കടകംപളളി സർവീസ് സഹകരണ ബാങ്ക് തിരുവനന്തപുരത്തും കല്ലംകുന്നു സർവീസ് സഹകരണ ബാങ്ക് തൃശ്ശൂരും ഒക്കൽ സർവീസ് സഹകരണ ബാങ്ക് എറണാകുളത്തും ചേവായൂർ സർവീസ് സഹകരണ ബാങ്ക് കോഴിക്കോടുമാണ് ഇന്ന് ഔട്ലെറ്റുകൾ ഉദ്ഘാടനം ചെയ്തത്. ഈ നാല് സ്ഥലങ്ങളിലും ഇന്ന് ജനപ്രതിനിധികളും സഹകാരികളും പങ്കെടുത്ത ഉദ്ഘാടന ചടങ്ങുകൾ നടന്നു. സഹകരണ വകുപ്പു സെക്രട്ടറി മിനി ആന്റണി , സഹകരണ സംഘം രജിസ്ട്രാർ ഡോ.നരസിംഹുഗാരി.റ്റി.എൽ റെഡ്ഡി, എന്നിവർ ഓൺലൈൻ ആയി നടന്ന ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!