നെതർലൻഡ്സിൽ നിന്നുള്ള ഡോ. ആന്ദ്രേ ഡെക്കറും ഡോ. ലിയണോർഡ് വീയും എം.വി.ആർ. കാൻസർ സെന്റർ സന്ദർശിക്കുന്നു

Deepthi Vipin lal

നെതര്‍ലാന്‍ഡ്സിലെ മാസ്ട്രിച്ച് യൂണിവേഴ്‌സിറ്റിയിലെ ഡാറ്റാ സയന്റിസ്റ്റുകളായ ഡോ. ആന്ദ്രെ ഡെക്കറും ഡോ. ലിയണോർഡ് വീയും മെയ് 26 ന് രാവിലെ ഒമ്പതു മണിക്ക് എം.വി.ആർ. കാൻസർ സെന്റർ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിക്കുന്നു. ശ്വാസകോശ അർബുദ ചികിത്സയെക്കുറിച്ചുള്ള ആഗോള പഠനമായ ARGOS സ്റ്റഡിയിൽ എം.വി.ആർ. കാൻസർ സെന്ററുമായി സഹകരിക്കുന്ന സ്ഥാപനമാണ് മാസ് ട്രിച്ച് യൂനിവേഴ്സിറ്റി. ഇതു സംബന്ധിച്ച് എം.വി. ആർ. കാൻസർ സെന്ററും മാസ്ട്രിച്ച് യൂണിവേഴ്സിറ്റിയും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്. ഡോ: ആന്ദ്രേ ഡെക്കറും ഡോ. ലിയണോർഡും ഒരു മണിക്കുര്‍ എം.വി.ആര്‍. കാന്‍സര്‍ സെന്ററിലെ ഡോക്ടര്‍മാരുമായി തങ്ങളുടെ ഗവേഷണാനുഭവങ്ങൾ പങ്ക് വെക്കും.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!