രണ്ട് ടേം എന്ന ആശയം പൗരാവകാശ ലംഘനം: രമേശ് ചെന്നിത്തല

Deepthi Vipin lal

സഹകരണ ജനാധിപത്യ വേദി നെയ്യാറ്റിന്‍കര താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച ഏകദിന ശില്പശാല മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. സഹകരണ പ്രസ്ഥാനങ്ങള്‍ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നതാണെന്നും സഹകരണ പ്രസ്ഥാനത്ത് രണ്ട് ടേം എന്ന ആശയം പൗരാവകാശ ലംഘനമാണെന്നും അഭിപ്രായപ്പെട്ടു. കാര്‍ഷികമേഖല, ആരോഗ്യം, തൊഴില്‍, വിദ്യാഭ്യാസം, എന്നീ മേഖലകളില്‍ സഹകരണമേഖല മുഖ്യ പങ്കു വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. താലൂക്ക് ചെയര്‍മാന്‍ എന്‍ ശൈലേന്ദ്ര കുമാര്‍ അധ്യക്ഷത വഹിച്ചു സംസ്ഥാന ചെയര്‍മാന്‍ കരകുളം കൃഷ്ണപിള്ള മുഖ്യപ്രഭാഷണം നടത്തി. എം. ആര്‍. സൈമണ്‍, ആര്‍ സെല്‍വരാജ്, ആയിര സുരേന്ദ്രന്‍, വെണ്‍പകല്‍ അവനീന്ദ്രകുമാര്‍, എസ്. കെ. അശോക് കുമാര്‍, വി. ശ്രീധരന്‍ നായര്‍, കെ.വി. അഭിലാഷ്, സി. റാബി തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!