കേരള സഹകരണ ഫെഡറേഷന്‍: എം.എസ്.സുരേന്ദ്രന്‍ ജില്ലാ പ്രസിഡണ്ട്

Deepthi Vipin lal

കേരള സഹകരണ ഫെഡറേഷന്‍ എറണാകുളം ജില്ലാ സമ്മേളനം ലാഡര്‍ ഡയറക്ടര്‍ ബോര്‍ഡ് മെമ്പറും സി.എം.പി. എറണാകുളം ജില്ലാ സെക്രട്ടറിയുമായ പി.രാജേഷ് ഉദ്ഘാടനം ചെയ്തു. കെ.എസ്.എഫ് ജില്ലാ പ്രസിഡണ്ട് എം.എസ്.സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. അഡ്വ.സഞ്ജീവ് കുമാര്‍ ,കെ.വി.സരോജം ,നിധിന്‍ നില വെട്ടത്ത് എന്നിവര്‍ സംസാരിച്ചു. കെ.എസ്.എഫ് സെക്രട്ടറി മാത്യു.വി.ദാനിയല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ശാന്താ നമ്പീശന്‍ സ്വാഗതവും, വനജ ചന്ദ്രന്‍ നന്ദിയും പറഞ്ഞു. ജില്ലാ പ്രസിഡണ്ടായി എം.എസ് സുരേന്ദ്രന്‍ ,വൈസ് പ്രസിഡണ്ട് കെ.വി.സരോജം ,സെക്രട്ടറിയായി ശാന്ത നമ്പീശന്‍ ,ജോ. സെക്രട്ടറിയായി അഡ്വ. സഞ്ജീവ് കമാര്‍ എന്നിവരടങ്ങിയ പതിമൂന്നംഗ കമ്മറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!