സഹകരണ വാരാഘോഷം: ലോഗോ പ്രകാശനം ചെയ്തു

moonamvazhi

എഴുപതാമത് സഹകരണ വാരാഘോഷത്തിന്റെ ലോഗോ കണ്ണൂര്‍ ജില്ലാ പോലീസ് കോ-ഓപ്പേറേറ്റീവ് സൊസൈറ്റി കെട്ടിടത്തില്‍ സജ്ജമാക്കിയ സംഘാടകസമിതി ഓഫീസില്‍ വെച്ച് പ്രശസ്ത ചെറുകഥാകൃത്ത് ടി.പത്മനാഭന്‍ പ്രകാശനം ചെയ്തു. സഹകരണ യൂണിയന്‍ മാനേജിംഗ് കമ്മിറ്റിയംഗം സി.വി.ശശീന്ദ്രന്‍ ലോഗോ ഏറ്റുവാങ്ങി. പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ എന്‍.ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

സഹകരണ വാരാഘോഷത്തിന്റെ ഉദ്ഘാടനം നവംബര്‍ 14 കണ്ണൂരില്‍ നടക്കും. റബ്‌കോ ചെയര്‍മാന്‍ കാരായി രാജന്‍, കണ്ണൂര്‍ കോ-ഓപ്പറേറ്റീവ് സ്പിന്നിംങ് ആന്‍ഡ് വീവിങ് ചെയര്‍മാന്‍ എം. പ്രകാശന്‍ മാസ്റ്റര്‍, പ്രമുഖ സഹകാരി മുണ്ടേരി ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു. ജോയിന്റ് രജിസ്ട്രാര്‍ (നറല്‍) ഇ. രാജേന്ദ്രന്‍ സ്വാഗതവും ഡെപ്യൂട്ടി രജിസ്ട്രാര്‍ കെ. പ്രദോഷ്‌കുമാകുമാര്‍ നന്ദിയും പറഞ്ഞു.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!