ആലങ്ങാടന്‍ ശര്‍ക്കരയുമായി ആലങ്ങാട് ബാങ്ക്

moonamvazhi

എറണാകുളം ജില്ലയിലെ ആലങ്ങാട് ഗ്രാമത്തിന്റെ തനതുപെരുമയായിരുന്ന ആലങ്ങാടന്‍ ശര്‍ക്കരയുടെ പുനരുജ്ജീവനത്തിനായി ആലങ്ങാട് സര്‍വീസ് സഹകരണബാങ്ക് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ശര്‍ക്കരനിര്‍മാണയൂണിറ്റിനു തറക്കല്ലിട്ടു. ബാങ്ക് പ്രസിഡന്റ് സി.എസ്. ദിലീപ്കുമാര്‍ ശിലാസ്ഥാപനം നിര്‍വഹിച്ചു. ആലങ്ങാട് ഗ്രാമപഞ്ചായത്തു പ്രസിഡന്റ് പി.എം. മനാഫ്, വൈസ് പ്രസിഡന്റ് ലതാപുരുഷോത്തമന്‍, ബ്ലോക്ക് പഞ്ചായത്തു വൈസ് പ്രസിഡന്റ് എം.ആര്‍. രാധാകൃഷ്ണന്‍, പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ പി.ആര്‍. ജയകൃഷ്ണന്‍, നീറിക്കോട് സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് എം.കെ. ബാബു, കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ എം.പി. വിജയന്‍, ആത്മ ബ്ലോക്ക് ടെക്‌നോളജി മാനേജര്‍ ടി.എന്‍. നിഷില്‍, ആലങ്ങാട് സഹകരണബാങ്ക് ഭരണസമിതിയംഗങ്ങളായ സി.പി. ശിവന്‍, ഡാലു. ഡി. കരിയാട്ടി, സിമി ജിനീഷ്, കെ.ആര്‍. സുനില, പി.എസ്. ഡിസ്റ്റിന്‍, ഷിനറ്റ് ജോസഫ്, കെ.പി. രാജീവ്, കര്‍ഷകരായ ടി.യു. പ്രസാദ്, മാത്യു വിതയത്തില്‍, ബാങ്ക് സെക്രട്ടറി കെ.ബി. ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു.

ആലങ്ങാട് ഗ്രാമപഞ്ചായത്ത്, എറണാകുളം കൃഷിവിജ്ഞാന്‍ കേന്ദ്ര, കൃഷിവകുപ്പ് ആത്മ ആലങ്ങാട് ബ്ലോക്ക് എന്നിവയുടെ സഹകരണത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്. നീറിക്കോട് കൊങ്ങോര്‍പ്പിള്ളി, തിരുവാലൂര്‍ എന്നിവിടങ്ങളിലായി ആറ് ഏക്കറില്‍ കരിമ്പുകൃഷി നടന്നുവരികയാണ്. കൊടുവഴങ്ങയില്‍ രണ്ടേക്കറില്‍ കൃഷി ആരംഭിക്കാന്‍ പ്രാരംഭപ്രവര്‍ത്തനം തുടങ്ങി. കാര്‍ഷികഅടിസ്ഥാനസൗകര്യവികസനനിധി പദ്ധതിയനുസരിച്ചുള്ള ധനസഹായംകൊണ്ടാണ് ശര്‍ക്കരനിര്‍മാണയൂണിറ്റ് ഒരുക്കുന്നത്. 35 ലക്ഷം രൂപ മുതല്‍മുടക്കുള്ള യൂണിറ്റിന്റെ നിര്‍മാണം രണ്ടു മാസത്തിനകം പൂര്‍ത്തിയാകും. 2024ല്‍ ഇവിടെ ശര്‍ക്കരയുത്പാദനം തുടങ്ങും.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!