ഒളവണ്ണ സര്‍വ്വീസ് സഹകരണ ബാങ്ക് സഹകാരി കൂട്ടായ്മയും പ്രതിഭാസംഘവും നടത്തി

moonamvazhi

ഒളവണ്ണ സര്‍വ്വീസ് സഹകരണ ബാങ്ക് മുന്‍ ഭരണ സമിതി അംഗങ്ങളുടെയും ജീവനക്കാരുടേയും സംഗമം നടത്തി. കുന്ദമംഗലം എം.എല്‍.എ അഡ്വ: പി.ടി.എ റഹീം ഉദ്ഘാടനം ചെയ്തു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് നേടിയവരെ ചടങ്ങില്‍ അനുമോദിച്ചു.ബാങ്ക് പ്രസിഡണ്ട് വിവിജയന്‍ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി കെ. ജിഷ്ണു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

 

കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലോഗോ പ്രകാശനം ചെയതു അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ.ആര്‍. വാസന്തി ജീവനക്കാരെ അനുമോദിച്ചു. യൂണിറ്റ് ഇന്‍സ്പക്ടര്‍ ബബിത് പുതിയ വായ്പ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് പരിധിയിലെ മികച്ച കര്‍ഷകനെയും സിഡിഎസിനെയും കുടുംബശ്രീ യൂനിറ്റിനേയും അനുമോദിച്ചു. പി. ബാബുരാജന്‍, എം. സിന്ധു, എ.ഷീന, കെ.കെ. ജയപ്രകാശന്‍, പി. ഹരിദാസ്, വി. ബാബു, ടി.വിജയന്‍, പി.കെ.ഗീത, പി.ഷിബില, സി.സതീബായ്, രജീഷ് നീലേരി, പി.കെ. ഷൈജു, കെ.കെ.ശുഭ എന്നിവര്‍ സംസാരിച്ചു. വൈസ് പ്രസിഡണ്ട് കെ. തങ്കമണി സ്വാഗതവും കക്കാട്ട് ബാബു നന്ദിയും പറഞ്ഞു.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!