മല്‍സ്യഫെഡില്‍ ബോയിലര്‍ ഓപ്പറേറ്റര്‍ പരിശീലനത്തിന് അപേക്ഷിക്കാം. Moonamvazhi March 13 2026,2:40 pm കേരളസംസ്ഥാനസഹകരണമല്‍സ്യവികസനഫെഡറേഷന്റെ (മല്‍സ്യഫെഡ്) നെറ്റ് ഫാക്ടറികളില്‍ ബോയിലര്‍ ഓപ്പറേറ്റര്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്‌എസ്‌എല്‍സിയും ഐറ്റിഐയും (എന്റ്‌റിസി/എന്‍എസി) ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. ഫിറ്റര്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ട്രേഡുകളിലൊന്നിലായിരിക്കണം ഐറ്റിഐ. മാര്‍ച്ച് 18നു വൈകിട്ട് മൂന്നിനകം അപേക്ഷ കിട്ടിയിരിക്കണം. മാനേജിങ് ഡയറക്ടര്‍, മല്‍സ്യഫെഡ് കേന്ദ്രഓഫീസ്, കമലേശ്വരം, മണക്കാട് പി.ഒ, തിരുവനന്തപുരം 695009 എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്. വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം, ജനനത്തിയതി എന്നിവ തെളിയിക്കുന്ന സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതമാണ് അപേക്ഷിക്കേണ്ടത്. മുമ്പ് ഈ തസ്‌തികയില്‍ അപേക്ഷിച്ചവര്‍ അപേക്ഷിക്കേണ്ട. കവറിനുപുറത്ത് തസ്‌തികയുടെ പേര് എഴുതണം. മല്‍സ്യഫെഡിന്റെ ഫോണ്‍നമ്പര്‍ 0471-2458606, 2457172. ഫാക്‌സ്:0471-2457752.വെബ്‌സൈറ്റ്: www.matsyafed.in ഇ-മെയില്‍: [email protected] , [email protected] Premium WordPress Themes DownloadDownload Premium WordPress Themes FreeDownload Best WordPress Themes Free DownloadDownload WordPress Themes Freefree download udemy coursedownload coolpad firmwareDownload WordPress Themesfree download udemy course