ഫെഡറൽ നയങ്ങൾക്കെതിരായ ബാങ്കിംഗ് നിയമഭേദഗതി ഓർഡിനൻസ് പിൻവലിക്കണമെന്ന് ഡി. ബി.ഇ.എഫ്: മറ്റന്നാൾ 500 കേന്ദ്രങ്ങളിൽ ധർണ.

adminmoonam

ഫെഡറൽ നയങ്ങൾക്കെതിരായ ബാങ്കിംഗ് നിയമഭേദഗതി ഓർഡിനൻസ് പിൻവലിക്കണമെന്ന് ഡി. ബി.ഇ.എഫ് ആവശ്യപ്പെട്ടു മറ്റന്നാൾ 500 കേന്ദ്രങ്ങളിൽ സംഘടന ധർണ നടത്തും.സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുക്കുന്ന ഓഡിനൻസ് പിൻവലിക്കണമെന്ന് ഡിസ്റ്റിക് കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് മറ്റന്നാൾ സംസ്ഥാനത്ത് 500 കേന്ദ്രങ്ങളിൽ സംഘടനാ ഭരണ സംഘടിപ്പിക്കും. ഈ മേഖലയിലെ കോടികണക്കിന് രൂപയിലാണ് കേന്ദ്രസർക്കാർ കണ്ണു വെചിരിക്കുന്നത്. ഇത് സഹകരണ മേഖലയിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് സംസ്ഥാന പ്രസിഡണ്ട് കെ.ആർ. സരളഭായിയും ജനറൽ സെക്രട്ടറി വി.ബി. പത്മകുമാർ പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News